Categories: Movies

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘ട്രാന്‍സ്’ ഫെബ്രുവരി 14ന് തിയേറ്ററുകളില്‍

ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമായ ട്രാന്‍സ് ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേയില്‍ തിയേറ്ററുകളില്‍ എത്തും.

റിലീസിന്റെ ഭാഗമായി ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫഫദ് ഫാസിലിനെയും നസ്രിയ നസീമിനെയും ഫീച്ചര്‍ ചെയ്യുന്നതാണ് പുതിയ പോസ്റ്റര്‍. ഇതിനോടകം മികച്ച പ്രതികരണമാണ് പോസ്റ്ററിന് ലഭിച്ചിരിക്കുന്നത്. ഫഹദ്-നസ്രിയ ജോഡികള്‍ ഒന്നിച്ചെത്തുന്നു എന്നതും ചിത്രത്തെ ശ്രേദ്ധയമാക്കുന്ന മറ്റൊരു ഘടകമാണ്.

സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, ശ്രീനാഥ് ബാസി, ജിനു ജോസഫ്, ഗൗതം വാസുദേവ് മേനോന്‍, ശ്രിന്ദ, അര്‍ജുന്‍ അശോകന്‍, ജോജു ജോര്‍ജ് തുടങ്ങി നീണ്ട താര നിര ചിത്രത്തിലുണ്ട്. പുതുമുഖ തിരക്കഥാകൃത്തായ വിന്‍സെന്റെ വടക്കനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ സംയോജനം നിര്‍വഹിച്ചിരിക്കുന്നത്.

Newsdesk

Recent Posts

ജനപ്രതിനിധിക്കൊപ്പം ‘മായൻ്റെ’ ലൊക്കേഷനിലെ ഓണാഘോഷം

മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക…

11 hours ago

വാട്ടർഫോർഡിൽ നാളെ ‘ശ്രാവണം-26’ ഓണാഘോഷം വിപുലമായി നടക്കും

​വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 19-ാമത് ഓണാഘോഷം 'ശ്രാവണം-26' നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) മൂൺകോയിൻ പാരിഷ് ഹാളിൽ (Mooncoin…

11 hours ago

Uber മാതൃകയിലെ ഫിക്സഡ് ടാക്സി നിരക്ക് തുടരും; നിരോധിക്കില്ലെന്ന് NTA

Uber ഉൾപ്പെടെയുള്ള ആപ്പുകൾ വഴി യാത്ര ബുക്ക് ചെയ്യുമ്പോൾ മുൻകൂട്ടി നിശ്ചയിക്കുന്ന ഫിക്സഡ് ഫെയർ സംവിധാനം ഐറിഷ് ടാക്സി വിപണിയിൽ…

12 hours ago

ഡീസൽ–പെട്രോൾ എക്സൈസ് നികുതി വർധന മാറ്റിവച്ചു; നവംബർ വരെ നിലവിലെ നിരക്ക് തുടരും

അയർലണ്ടിൽ പെട്രോളിനും ഡീസലിനുമുള്ള ആസൂത്രിത എക്സൈസ് ഡ്യൂട്ടി വർധന മാറ്റിവയ്ക്കാനുള്ള സർക്കാർ നിർദേശത്തിന് ഡെയിൽ അംഗീകാരം നൽകി. 104 പേർ…

15 hours ago

മൈഗ്രന്റ്  നഴ്സസ് അയർലണ്ടിന്റെ  ദേശീയ സമ്മേളനം  സെപ്റ്റംബർ 19ന്  ആരോഗ്യമന്ത്രി ജെന്നിഫർ കാരൾ മക്നീൽ മുഖ്യാതിഥിയാകും

 മൈഗ്രന്റ്  നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ  രണ്ടാമത്തെ ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച ഡബ്ലിനിൽ ഐറിഷ് നഴ്സസ് ആൻഡ്…

1 day ago

ടൈറ്റാൻസ് ഒക്ടോബർ ഒന്നിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

വ്യത്യസ്ഥമായ കളി, വ്യത്യസ്ഥമായ നിയമങ്ങൾ എന്ന ടാഗ് ലൈനോടെ ടൈറ്റാൻസ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി. ഒക്ടോബർ…

1 day ago