ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമായ ട്രാന്‍സ് ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേയില്‍ തിയേറ്ററുകളില്‍ എത്തും.
റിലീസിന്റെ ഭാഗമായി ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫഫദ് ഫാസിലിനെയും നസ്രിയ നസീമിനെയും ഫീച്ചര്‍ ചെയ്യുന്നതാണ് പുതിയ പോസ്റ്റര്‍. ഇതിനോടകം മികച്ച പ്രതികരണമാണ് പോസ്റ്ററിന് ലഭിച്ചിരിക്കുന്നത്. ഫഹദ്-നസ്രിയ ജോഡികള്‍ ഒന്നിച്ചെത്തുന്നു എന്നതും ചിത്രത്തെ ശ്രേദ്ധയമാക്കുന്ന മറ്റൊരു ഘടകമാണ്.
സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, ശ്രീനാഥ് ബാസി, ജിനു ജോസഫ്, ഗൗതം വാസുദേവ് മേനോന്‍, ശ്രിന്ദ, അര്‍ജുന്‍ അശോകന്‍, ജോജു ജോര്‍ജ് തുടങ്ങി നീണ്ട താര നിര ചിത്രത്തിലുണ്ട്. പുതുമുഖ തിരക്കഥാകൃത്തായ വിന്‍സെന്റെ വടക്കനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ സംയോജനം നിര്‍വഹിച്ചിരിക്കുന്നത്.