Entertainment

ഔസേപ്പിൻ്റെ പിശുക്കത്തരങ്ങളുമായി ഔസേപ്പിൻ്റെ ഒസ്യത്ത് ട്രയിലർ പുറത്ത്

എൻ്റെച്ചോ എന്തിനാ ഈ ഓഡിറ്റോറിയത്തിന് ഈ ഏ.സി. അഞ്ചാറു ഫാൻ മേടിച്ചിട്ടാ പോരേ…

ഇവിടുന്നങ്ങോട്ട് മൊത്തം അറുപത് ഏക്കറോളം വരുന്ന ഔസേപ്പിൻ്റെ തോട്ടമാ…

ഞാൻ ധന്യ പൊലീസ്സിന്നാ…

ഔസേപ്പിൻ്റെ ഒസ്യത്ത് എന്ന ചിത്രത്തിൻ്റെ ഇപ്പോൾ പുറത്തുവിട്ട ട്രയിലറിലെ ചില പ്രസക്തഭാഗങ്ങളാണ്.

അധ്വാനിയും ഉറച്ച മനസ്സും സമ്പന്നനും പിശുക്കനുമായ  ഔസേപ്പിൻ്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന നിരവധി മുഹൂർത്തങ്ങളാണ് ഔസേപ്പിൻ്റെ ഒസ്യത്ത് എന്ന ചിത്രത്തിൻ്റെ പുറത്തുവിട്ട ട്രയിലറിലൂടെ വ്യക്തമാകുന്നത്.

ഔസേപ്പിൻ്റേയും മൂന്ന് ആൺമക്കളുടേയും , കുടുംബ ജീവിതത്തിൻ്റെ പിന്നാമ്പുറങ്ങളിൽ  കുറേ മനുഷ്യർ നീറുന്ന മനസ്സുമായി കഴിയുന്നു. അതിൻ്റെ സംഘർഷങ്ങളാണ്. തികഞ്ഞ ഉദ്യോഗത്തിൻ്റെ മുൾമുനയിലൂടെ ചിത്രത്തിൽ അവതരിപ്പിക്കുന്നു.

മാർച്ച് ഏഴിന് പ്രദർശനത്തിനെ ത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് ഈ ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നത്.

മെഗൂർ ഫിലിംമ്പിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റെണി നിർമ്മിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഓസേപ്പ് എന്ന കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുന്നത് വിജയരാഘവനാണ്. ഏതു കഥാപാത്രത്തേയും മികവുറ്റതാക്കുന്ന വിജയരാഘവൻ ഔസേപ്പിലൂടെ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുവാൻ ഒരുങ്ങുന്നു.

 മക്കളായി എത്തുന്നത് കലാഭവൻ ഷാജോൺ, ദിലീഷ് പോത്തൻ, ഹോമന്ത് മേനോൻ എന്നിവരാണ്.

ഇവരെല്ലാവരും ചേർന്ന് അഭിനയത്തിൻ്റെ മാറ്റുരക്കുന്ന നിരവധി മുഹൂർത്തങ്ങൾ ഈ ചിത്രത്തിലുണ്ട്. ലെന, ജോജി.കെ. ജോൺ, അപ്പുണ്ണി ശശി, ജയിംസ് എല്യാ,കനി കുസൃതി, സെറിൻ,  ഷിഹാബ്, അഞ്ജലി കൃഷ്ണാ .സജാദ് ബ്രൈറ്റ് ശ്രീരാഗ്, ‘ചാരു ചന്ദന ,ജോർഡി പൂഞ്ഞാർ ‘എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു

 ഫസൽ ഹസ്സൻ്റേതാണ് തിരക്കഥ.

സംഗീതം. സുമേഷ് പരമേശ്വർ.

ഛായാഗ്രഹണം -അരവിന്ദ് കണ്ണാബിരൻ’

എഡിറ്റിംഗ്-ബി.അജിത് കുമാർ.

പ്രൊഡക്ഷൻ ഡിസൈനർ – അർക്കൻ.എസ്. കർമ്മ

മേക്കപ്പ് – നരസിംഹസ്വാമി

കോസ്റ്റ്യും – ഡിസൈൻ -അരുൺ മനോഹർ

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കെ.ജെ. വിനയൻ.

എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – സ്ലീബാ വർഗീസ്. &സുശീൽ തോമസ്.

ലൊക്കേഷൻ മാനേജർ -നിക് സൻ കുട്ടിക്കാനം.

പ്രൊഡക്ഷൻ മാനേജർ. ശിവപ്രസാദ്.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- പ്രതാപൻ കല്ലിയൂർ

പ്രൊഡക്ഷൻ കൺട്രോളർ – സിൻ ജോ ഒറ്റത്തൈക്കൽ.

കുട്ടിക്കാനം, ഏലപ്പാറ, പീരുമേട്, കൊച്ചി ഭാഗങ്ങളിലായിട്ടാണ്ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

മാർച്ച് ഏഴിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്.

ഫ്രോട്ടോ – ശ്രീജിത്ത് ചെട്ടിപ്പടി

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

7 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

9 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

15 hours ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

20 hours ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

20 hours ago

അലബാമയിൽ കടുത്ത ജാഗ്രത; ‘ഏറ്റവും പകർച്ചവ്യാധിയുള്ള’ അഞ്ചാംപനി രോഗം പടരുന്നു

അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…

21 hours ago