Entertainment

‘പൊങ്കാല’ ഡിസംബർ അഞ്ചിൽ നിന്നും നവംബർ മുപ്പതിനെത്തുന്നു

ഡിസംബർ അഞ്ചിന് റിലീസ് പ്രഖ്യാപിച്ചിരുന്ന പൊങ്കാല എന്ന ചിത്രം നവംബർ മുപ്പത് ഞായറാഴ്ച പ്രദർശനത്തിനെത്തുന്നു. ഏ. ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗ്ലോബൽ പിക്ച്ചേഴ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള, എന്നിവരാണ്നിർമ്മിക്കുന്നത്.
കോ – പ്രൊഡ്യൂസർ – റോണാ തോമസ്, ലൈൻ പ്രൊഡ്യൂസർ- പ്രജിതാ രവീന്ദ്രൻ, ഹാർബറിൻ്റെ പശ്ചാത്തലത്തിൽ രണ്ടു പ്രബല ഗ്രൂപ്പുകളുടെ കിടമത്സരത്തിൻ്റെ കഥയാണ് തികഞ്ഞ
ആക്‌ഷൻ ത്രില്ലർ ജോണറിലൂടെ അവതരിപ്പിക്കുന്നത്.
ഇതിലൂടെ സമകാലീന സമൂഹത്തിൻ്റെ ഒരു നേർരേഖ തന്നെ കാട്ടിത്തരുന്നു.
കായികബലവും, മന:ശക്തിയും ഇഴചേർന്നവരാണ് കടലിൻ്റെ മക്കൾ അവരുടെ അദ്ധ്വാനത്തിൻ്റെ അടിത്തറയെന്നത് ഹാർബറുകളാണ്.
ഈ ഹാർബറുകൾ നിയന്ത്രിക്കുന്ന സംഘങ്ങൾ ഏറെ. അവർക്കിടയിൽ പുതിയൊരു കഥാപാത്രം കൂടി എത്തുന്നതോടെ ഹാർബർ സംഘർഷഭരിത
മാകുന്നു.
ശ്രീനാഥ് ഭാസിയാണ് ഹാർബറിലെ പരമ്പരാഗത കീഴ്‌വഴക്കങ്ങൾക്കെ
തിരേ അവതരിക്കുന്ന പുതിയ കഥാപാത്രം.
ശ്രീനാഥ് ഭാസി ഇതുവരേയും അവതരിപ്പിക്കാത്ത ഗൗരവമായ ഒരു കഥാപാത്രത്തെയാണ്
ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
തികഞ്ഞ ആക് ഷൻ ഹീറോ ആയി എത്തുന്ന ആദ്യ ചിത്രം കൂടിയാണ് ഹാർബർ.
പ്രേക്ഷകർക്കിടയിൽ ശക്തമായ അടിത്തറയുള്ള ഈ നടൻ്റെ പ്രതിഛായ തന്നെ മാറ്റി മറിക്കുന്നതാണ് ഇതിലെ കഥാപാത്രം.
എട്ട് മികച്ച ആക്ഷൻുകളാണ് ദക്ഷിണേന്ത്യയിലെ ഏറ്റം മികച്ച ആക് ഷൻ കോറിയോഗ്രാഫഴ്സ് ഈ ചിത്രത്തിനു വേണ്ടിഒരുക്കിയിരിക്കുന്നത്.
ഇതോടൊപ്പം ജീവിതഗന്ധിക്ഷയ മുഹൂർത്തങ്ങളും ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു.
ഗാനങ്ങൾക്കും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിനായി രഞ്ജിൻ രാജ് ഒരുക്കിയ നാലു ഗാനങ്ങളാണുള്ളത്.
മിൻമിനിയടക്കം പ്രശസ്തരായ ഗായകർ ആലപിക്കുന്നതോ
ടൊപ്പം സമൂഹമാധ്യമങ്ങളി
ലൂടെ ഏറെ തിളങ്ങി നിൽക്കുന്ന ഹനാൻ ഷായും ഈ ചിത്രത്തിനു വേണ്ടി പാടിയിരിക്കുന്നു
ഹനാൻഷാ പാടിയ ഗാനം സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ബി.കെ. ഹരിനാരായണനും, റഫീഖ് അഹമ്മദുമാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്.
ബാബുരാജ്, അലൻസിയർ, സുധീർ കരമന, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ,സാദിഖ്,
മാർട്ടിൻമുരുകൻ, സൂര്യാകൃഷ്, ഇന്ദ്രജിത് ജഗജിത്, സമ്പത്ത് റാം
രേണു സുന്ദർ, ശാന്തകുമാരി സ്മിനു സിജോ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
യാമിസോനായാണ് നായിക.

സ്റ്റിൽസ്-ജിജേഷ് വാടി.
ഛായാഗ്രഹണം ജാക്സൺ ജോൺസൺ,
എഡിറ്റിംഗ് – അജാസ്.
പ്രൊഡക്ഷൻ കൺട്രോളർ – സെവൻ ആർട്സ് മോഹൻ’
വാഴൂർ ജോസ്

Follow Us on Instagram!
GNN24X7 IRELAND :

🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb.

Sub Editor

Recent Posts

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

2 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

9 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

24 hours ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago

കാവൻ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി

അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…

1 day ago

എൻ.സി.ടി. വെബ്‌സൈറ്റ് ക്ലോൺ ചെയ്ത് ഓൺലൈൻ തട്ടിപ്പ്

നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…

2 days ago