Entertainment

പ്രതിഭാ ട്യൂട്ടോറിയൽസ് ആരംഭിക്കുന്നു

വിദ്യാഭ്യാസ രംഗത്ത് കൗതുകകരമായ പ്രഖ്യാപനങ്ങളിലൂടെ കുട്ടികളെ ആകർഷിക്കുന്നമുഴുനീള ആക്ഷേപഹാസ്യ ചിത്രമാണ്പ്രതിഭാ ട്യൂട്ടോറിയൽസ്. മലയാളത്തിലെ പ്രമുഖ സംവിധായകരായ ജി.എസ്.വിജയൻ, നിസ്സാർ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്ന അഭിലാഷ് രാഘവനാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ഓർമ്മപ്പൂക്കളാണ് ആദ്യ ചിത്രം. പ്രമുഖ കമ്പനികളുടേത് ഉൾപ്പടെ ആറുപതോളം പരസ്യചിത്രങ്ങൾ അഭിലാഷ് രാഘവൻ സംവിധാനം ചെയ്തിട്ടുണ്ട്.

ഗുഡ് ഡേമൂവീസിന്റെയും അനാമിക മൂവീസ്സിൻ്റെയും ബാനറിൽ ഏ, എം.ശ്രീലാൽ പ്രകാശനും, ജോയ് അനാമികയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മാർച്ച് ഒമ്പതു മുതൽ കോഴിക്കോട്ടെ കോടഞ്ചേരിയിലും പരിസരങ്ങളിലുമായി ഈ  ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു. ജോണി ആൻ്റെണി, സുധീഷ്, പാഷാണം ഷാജി, നിർമ്മൽപാലാഴി, ശിവജി ഗുരുവായൂർ, ജാഫർ ഇടുക്കിവിജയകൃഷ്ണൻ (ഹൃദയം ഫെയിം) അൽത്താഫ് സലിം ,ജയ കൃഷ്ണൻ,അപ്പുണ്ണിശശി, സാജു കൊടിയൻ, എൽദോ രാജു ( ഓപ്പറേഷൻ ജാവാ ഫെയിം),മണികണ്ഠൻ, അഞ്ജനാ അപ്പുക്കുട്ടൻ,ടീനാ  സുനിൽ,പ്രീതി രാജേന്ദ്രൻ,മഹിത കൃഷ്ണ,മനീഷാ മോഹൻ, ജ്യോതികൃഷ്ണ ആലപ്പുഴ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

സ്വാതി ത്യാഗി എന്ന ഒരു ഹിന്ദി നടിയും ഈ ചിത്രത്തിൽ മുഖ്യവേഷമണിയുന്നു.പാടാത്ത പൈങ്കിളി എന്ന ജനപ്രിയ പരമ്പരയിലുടെ ശ്രദ്ധേയനായ സൂരജ് സൺ ഈ ചിത്രത്തിലൂടെ ആദ്യമായി ബിഗ് സ്ക്രീനിലെത്തുന്നുഹരി നാരായണൻ. മനു മഞ്ജിത്ത്, ഹരിതാ ബാബു എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകരുന്നു. ഏറ്റവും മികച്ച ഗായികക്കുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്ക്കാരം നേടിയ നിത്യാ മാമ്മൻ ഈ ചിത്രത്തിൽ  ഗാനമാലപിക്കുന്നു, മറ്റു പ്രമുഖ ഗായകരും ഈ ചിത്രത്തിനു വേണ്ടി പാടുന്നുണ്ട്.ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയാണിത്.രാഹുൽ.സി. വിമല ഛായാഗ്രഹണവും റെജിൻകെ.കെ. എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം. മുരളി ബേപ്പൂർ.കോസ്റ്റ്യം -ഡിസൈൻ – ചന്ദ്രൻ ചെറുവണ്ണൂർ,മേക്കപ്പ് – രാജൻമാസ്ക്ക്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ജയേന്ദ്ര ശർമ്മ.പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകർ.

വാഴൂർ ജോസ്.

Newsdesk

Recent Posts

മാസപ്പടിക്കേസിൽ നിയമോപദേശം; പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…

5 hours ago

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

7 hours ago

Help to Buy Scheme: നികുതി ഇളവ് €50,000 ആക്കാൻ ഭവനമന്ത്രിയുടെ നീക്കം

അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…

7 hours ago

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

10 hours ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

10 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

11 hours ago