Entertainment

റോഷൻ മാത്യു നിമിഷാസജയൻ ചിത്രം ആരംഭിച്ചു

ജാകൻ, സാൻഡ് വിച്ച്, ഡേവിഡ് ആൻ്റ് ഗോലിയാത്ത്, ഡോൾഫിൻ ബാർ, കാറ്റും മഴയും എന്നീ ചിത്രങ്ങൾക്കു ശേഷം ലൈൻ ഓഫ് കളേഴ്സിൻ്റെ ബാനറിൽ എം.സി.അരുൺ എ ബ്രോൺ മീഡിയാ ഇൻ്റെർനാഷണലുമായി സഹകരിച്ച് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഫെബ്രുവരി പതിനാറ് ബുധനാഴ്ച്ച കുമരകത്ത് ആരംഭിച്ചു. ഫ്രൈഡേ, ലോ പോയിൻ്റ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലിജിൻ ജോസാണു് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ശിവ പ്രസാദ് ഹെബ്രോണാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ.

അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും, ചലച്ചിത്ര പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ ലളിതമായി നടന്ന ചടങ്ങിൽ എം.സി.അരുണും അജിമേടയിലും ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണു തുടക്കമിട്ടത്.തുടർന്ന് ലിജിൻ ജോസ്, നജീം കോയാ, റോഷൻ മാത്യു.നിമിഷാസജയൻ ,ബിനുകുമാർ, ടോമി വർഗീസ്, എന്നിവർ ഈ ചടങ്ങ് പൂർത്തീകരിച്ചു. പ്രശസ്ത നിർമ്മാതാവ് സുബൈർ ( വർണ്ണചിത്ര)സ്വിച്ചോൺ കർമ്മവും, ശിവപ്രസാദ് (എബ്രോൺ മീഡിയാ ഇൻ്റർനാഷണൽ) ഫസ്റ്റ് ക്ലാപ്പും നൽകി.നിമിഷാസജയൻ ആദ്യ ഷോട്ടിൽ അഭിനയിച്ചു.

ഒരു ത്രില്ലർ സിനിമയാണ് ലിജിൻ ജോസ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. റോഷൻ മാത്യുവും നിമിഷാസജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഗുരു സോമസുന്ദരം ( മിന്നൽ മുരളി ഫെയിം), ടിനി ടോം, ലെന, ജാഫർ ഇടുക്കി, ജിയോബേബി, നിസ്താർ അഹമ്മദ്, പ്രമോദ് വെളിയനാട്, സജിൻ ചെറുകയിൽ (സൂപ്പർ ശരണ്യാ ഫെയിം)ഷാജു കുരുവിള, നീരജാ, ഭദ്രാ, സിൻസ്, ബേബി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.രചന.’ നജീം കോയ.അൻവർ അലിയുടെ ഗാനങ്ങൾക്ക് ഷഹബാസ് അമൻ ഈണം പകർന്നിരിക്കുന്നു.

അലക്സ് ജെ.പുളിക്കൽ ഛായാഗ്രഹണവും ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം – ബാവ. മേക്കപ്പ്- രതീഷ് അമ്പാടി.കോസ്റ്റ്യം -ഡിസൈൻ. അരുൺ മനോഗർ.ചീഫ്. അസ്സോസ്സിയേറ്റ് ഡയറക്ടർ .സുനിൽ കാര്യാട്ടുകര അസ്സോസ്സിയേറ്റ് ഡയറക്ടർ സ്- സുമേഷ് മുണ്ടക്കൽ.സാൻവിൻ സന്തോഷ്,സഹസംവിധാനം. ആരോമൽ ശിവ, അരുൺ കെ.എസ്.എക്സിക്യട്ടീവ് പ്രൊഡ്യൂസേർസ്.ബിനുകുമാർ -രതീഷ് സുകമാരൻ,ലൈൻ പ്രൊഡ്യൂസർ – ടോമി വർഗീസ്.പ്രൊഡക്ഷൻ മാനേജർ – ഷൈൻ ഉടുമ്പുഞ്ചോല .പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – സജി കോട്ടയം. പ്രൊഡക്ഷൻ,കൺട്രോളർ.സേതു അടൂർ.കോട്ടയത്തും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.ഫോട്ടോ .മോഹൻ സുരഭി.

വാഴൂർ ജോസ്

Newsdesk

Recent Posts

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

7 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

9 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

15 hours ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

20 hours ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

20 hours ago

അലബാമയിൽ കടുത്ത ജാഗ്രത; ‘ഏറ്റവും പകർച്ചവ്യാധിയുള്ള’ അഞ്ചാംപനി രോഗം പടരുന്നു

അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…

21 hours ago