Entertainment

പ്രശസ്ത തിരക്കഥാകൃത്ത്എസ്.എൻ.സ്വാമിസംവിധാന രംഗത്തേക്ക്

മലയാള സിനിമയിൽ ഇൻവസ്റ്റിഗേറ്റീവ് ചിത്രങ്ങൾ ഒരുക്കി ഏറെ ശ്രധേയനായ തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി സംവിധാന രംഗത്തേക്ക് കടക്കുന്നു..ഏപ്രിൽ പതിനഞ്ച് വിഷു ദിനത്തിൽ കൊച്ചിയിൽ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.കാലത്ത് പത്തര മണിക്ക് എറണാകുളം ടൗൺഹാളിൽ നടക്കുന്ന പൂജാ ചടങ്ങോടെയാണ് ചിതീകരണം ആരംഭിക്കുന്നത്.

ലഷ്മി പാർവ്വതി വിഷന്റെ ബാനറിൽ .രാജേന്ദ്രപ്രസാദാണ് ഈ ചിത്രം നിർമ്മിക്കുന്നത്.കുടുംബ കഥകളിൽക്കൂടിയാണ് എസ്.എൻ.സ്വാമിയുടെ തിരക്കഥാ രചന ആരംഭിക്കുന്നത്. സാജൻ സംവിധാനം ചെയ്ത ചക്കരയുമ്മ, എന്ന ചിത്രമായിരുന്നു തുടക്കം.. വൻ വിജയമായിരുന്നു ആ ചിത്രം. പിന്നീട് സി.ബി.ഐ. ഡയറിക്കുറിപ്പ് ഇരുപതാം നൂറ്റാണ്ട് , മൂന്നാം മുറ, ആഗസ്റ്റ് ഒന്ന് തുടങ്ങിയ ത്രില്ലർ, ചിത്രങ്ങളിലൂടെ ശക്തനായി വളർന്നു.

അഞ്ചു പരമ്പര വരെ നീണ്ടു നിൽക്കും വിധത്തിൽ സി.ബി.ഐ ഡയറിക്കുറിപ്പ് ചെന്നെത്തി. പ്രതിനായക വേഷത്തിൽ തിളങ്ങിയ മൂന്നാം മുറയിലെ സാഗർ ഏലിയാസ് ജാക്കിയും പ്രേഷകർക്കു മുന്നിലെത്തി. മലയാളത്തിലെ മികച്ച കൊമേഴ്സ്യൽ ഡയറക്റന്മാരായ ജോഷി, കെ. മധു , സിബി മലയിൽ, സത്യൻ അന്തിക്കാട്, ജി.എസ്.വിജയൻ, ഐ.വി.ശശി, ഷാജി കൈലാസ്, അമൽ നീരദ്, തുടങ്ങിയവർക്കു വേണ്ടി തിരക്കഥകൾ ഒരുക്കുവാൻ എസ്.എൻ.സ്വാമിക്ക് അവസരമുണ്ടായി.കലാധരൻ, തുടങ്ങിയവരും അക്കൂട്ടത്തിലെ പ്രധാനികളാണ്.ഇതുവരേയും അറുപത്തിയേഴു തിരക്കഥകൾ രചിച്ചു.

ഈ ചിത്രത്തിന്റെ രചനയിൽത്തന്നെ ഇത് തനിക്ക് സ്വന്തമായിത്തന്നെ സംവിധാനം ചെയ്യണമെന്ന് തീരുമാനിച്ചു. ഈ ചിത്രത്തിന്റെ സബ്ജക്റ്റ് തന്നെയാണ് ഇതിനു പ്രേരണയായതെന്ന് എസ്.എൻ.സ്വാമി വ്യക്തമാക്കി.എഴുതിയ ഏതു തിരക്കഥയും എനിക്കു സംവിധാനം ചെയ്യാൻ കഴിയുമായിരുന്നു. പക്ഷെ ചെയ്തില്ല. ഈ ചിത്രം അതിനു കാരണമാകുന്നു. അത് എന്താണന്ന് ചിത്രം കാണുമ്പോൾ പ്രേഷകനു ബോദ്ധ്യമാകും.

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ അപർണ്ണാ ദാസ് നായികയാകുന്നു.രൺജി പണിക്കർ, ഗ്രിഗറി, രഞ്ജിത്ത് തുടങ്ങിയ നിരവധിപ്പേരും ഈ ചിത്രത്തിൽ അണിനിരക്കുന്നുജെയ്ക്ക് ബിജോയ് സിന്റേതാണ് സംഗീതം.ജാക്സൺ ജോൺസനാണ് ഛായാഗ്രാഹകൻ കലാസംവിധാനം – സിറിൾ കുരുവിളശിവരാമകൃഷ്ണനാണ് പ്രധാന സംവിധാന സഹായി.നിർമ്മാണ നിർവ്വഹണം – അരോമ മോഹൻ.

വാഴൂർ ജോസ്.

GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

Newsdesk

Share
Published by
Newsdesk

Recent Posts

ബ്രാം കൊടുങ്കാറ്റ്: 11 കൗണ്ടികൾക്ക് ഓറഞ്ച് അലേർട്ട്

ബ്രാം കൊടുങ്കാറ്റ് അയർലണ്ടിൽ കര തൊടുമ്പോൾ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ 11 കൗണ്ടികൾക്ക് ഓറഞ്ച് വിൻഡ് അലേർട്ട് നൽകിയിട്ടുണ്ട്.…

13 hours ago

ഐഒസി അയർലണ്ട് സാണ്ടിഫോർഡ് യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് – കേരള ചാപ്റ്റർ സാണ്ടിഫോർഡ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഐഒസി…

14 hours ago

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തൻ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.അതേസമയം, ഒന്ന് മുതൽ ആറുവരെയുള്ള…

20 hours ago

നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്

നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി പറയും. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി…

22 hours ago

പുടിന്റെ ഇന്ത്യ സന്ദർശനം വൻ വിജയമെന്ന് ഇന്ത്യാ ഗവൺമെൻ്റ്

ഡൽഹി: റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനം വൻ വിജയമെന്ന് ഇന്ത്യാ ഗവൺമെൻ്റ. എന്നും ഓർമ്മിക്കപ്പെടുന്ന സന്ദർശനമാവും ഇതെന്നും…

2 days ago

വിശ്വാസിന് വധുവിനെ ലഭിച്ചു… തേജാ ലഷ്മിയാണ് (കുഞ്ഞാറ്റ) വധു

വിശ്വാസ്, വധുവിനെ തേടുന്നു എന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. റെജി ഫോട്ടോ പാർക്ക് സംവിധാനം ചെയ്യുന്ന കാഞ്ചി…

2 days ago