ഷാഫി സംവിധാനം ചെയ്യുന്ന തികഞ്ഞ ഫാമിലി, ഹ്യൂമർ, എൻ്റെർടൈനറായ
ആനന്ദം പരമാനന്ദം. എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
പഞ്ചവർണ്ണത്തത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്കു ശേഷം സപ്തത രംഗ് ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രമാണിത്.
ഓ.പി.ഉണ്ണികൃഷ്ണൻ, സന്തോഷ് വള്ളക്കാലിൽ, ജയഗോപാൽ, പി.എസ്.പ്രേമാനന്ദൻ, കെ.മധു എന്നിവരാണ് നിർമ്മാതാക്കൾ.
എം. സിന്ധുരാജിൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം തികഞ്ഞ ഫാമിലി ഹ്യൂമറാണ്.
ഒപ്പം അൽപ്പം ഫാൻ്റെ സിയും അകമ്പടിയായിട്ടുണ്ട്.
ബന്ധങ്ങളുടെ കഥയാണ് അടിസ്ഥാനപരമായി ഈ ചിത്രത്തിൻ്റെ പ്രമേയം. അത് തികച്ചും രസാകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പികുകയാണന്ന് സംവിധായകനായ ഷാഫി പറഞ്ഞു. പാലക്കാട് ജില്ലയിലെ കൊല്ലങ്കോടും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലേക്കു കടന്ന പോസ്റ്റ്മാൻ ദിവാകരക്കുറുപ്പ്, വിവാഹം കഴിക്കാനുള്ള സ്വപ്നവുമായി ഗൾഫിൽ നിന്നും എത്തുന്ന പി.പി.ഗിരീഷ് എന്ന യുവാവിനേയും കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി. ഇരുവരും തമ്മിലുള്ള മാനസിക അടുപ്പവും അതിലൂടെ ഉരുത്തിരിയെന്ന് സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഇവർക്കിടയിലൂടെ രസാ കരമായ പ്രകടനങ്ങൾ കാഴ്ച്ചവക്കുന്ന നിരവധി കഥാപാത്രങ്ങളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു.
ഇന്ദ്രൻസും ഷറഫുദ്ദീനുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദിവാകരക്കുറുപ്പിനെ ഇന്ദ്രൻസും, പി.പി.ഗിരീഷിനെ ഷറഫ് ദീനും അവതരിപ്പിക്കുന്നു.
അജുവർഗീസിൻ്റെ മുളകിട്ട ഗോപി ഈ ചിത്രത്തിലെ മറ്റൊരു രസാകരമായ കഥാപാത്രമാണ്.
മറ്റൊരു പ്രധാന കഥാപാത്രം ബൈജു സന്തോഷിൻ്റെ സുധനളിയനാണ്.
സാദിഖ്, കിച്ചു ടെല്ലസ്, കൃഷ്ണചന്ദ്രൻ , ശാലു റഹിം, കിജൻ രാഘവൻ, വനിത കൃഷ്ണചന്ദ്രൻ ,നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രണളെ അവതരിപ്പിക്കുന്നു.
തിങ്കളാഴ്ച്ച നിശ്ചയം ഫെയിം അനഘ നാരായണ നാണ് ഈ ചിത്രത്തിലെ നായിക.
മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു.
മനോജ് പിള്ള ഛായാഗ്രഹണവും
വി.സാജൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം -അർക്കൻ,
മേക്കപ്പ്. പട്ടണം റഷീദ്.
കോസ്റ്റ്യം’ ഡിസൈൻ – സ മീരാ സനീഷ്,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – റിയാസ്.
അസ്സോസ്സിയേറ്റ് ഡയറക്ടർ
രാജീവ് ഷെട്ടി.
പ്രൊഡക്ഷൻ മാനേജേഴ്സ് – ശരത്, അന്ന,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്: ബാബുരാജ് മനിശ്ശേരി.
പ്രൊഡക്ഷൻ കൺട്രോളർ-ഡിക്സൻപൊടു ത്താസ്.
സപ്തത തരംഗ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തി
ക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ ഹരി തിരുമല.
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…