ബോളിവുഡ്ഡിൽ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷൽ. ശ്രേയാ ഘോഷlൽ വീണ്ടും മലയാളത്തിലേക്കു കടന്നുവരികയാണ്. നാദിർഷ സംവിധാനം ചെയ്യുന്ന മാജിക്ക് മഷ്റൂം എന്ന സിനിമക്കു വേണ്ടിയാണ് ഇക്കുറി എത്തുന്നത്. പ്രശസ്ത സോഷ്യൽ മീഡിയാ താരം ഹനാൻഷായും ചേർന്നുള്ള ഒരു ഡ്യൂയറ്റ് ഗാനമാണ് ഇവർ പാടുന്നത്.
മികച്ചൊരു ഗായകൻ കൂടിയായ നാദിർഷ താൻ ഒരുക്കുന്ന ചിത്രങ്ങളിലെല്ലാം ഗാനങ്ങൾക്ക് നല്ല പ്രാധാന്യം കൊടുക്കാറുമുണ്ട്. അതുകൊണ്ട് തന്നെ തൻ്റെ ചിത്രങ്ങളിലെ ഗാനങ്ങൾ പലപ്പോഴും ഏറെ പോപ്പും റാവുകയും ചെയ്യുന്നു.
ഈ ചിത്രത്തിൽ നാദിർഷ ഈണമിട്ട അഞ്ചു ഗാനങ്ങളാണുള്ളത്.
തലോടി മറയുന്നതെവിടെ നീ …
വിമുഖമുരുകിടു ആകലേ നീ…
എന്ന ഗാനമാണ് ഈ ചിത്രത്തിനു വേണ്ടി ഇവർ പാടിയിരിക്കുന്നത്.
ബി.കെ. ഹരിനാരായണൻ രചിച്ച് നാദിർഷ ഈണമിട്ട ഈ ഗാനം അണിയാ പ്രവർത്തകർ പുറത്തുവിട്ടു. നവ മാധ്യമങ്ങളിൽ വലിയ സ്വീകരണമാണ് ഈ ഗാന ലഭിച്ചിരിക്കുന്നത്. വലിയ തരംഗം തന്നെയാണ് ഈ ഗാനം സൃഷ്ടിച്ചിരിക്കുന്നത്.
ഇരുവരും പാടുന്ന വിഷ്വൽസും, ചിത്രത്തിൻ്റെ ലൊക്കേഷൻ കാഴ്ച്ചുകളും കോർത്തിണക്കിയാണ്
ഈ പ്രൊമോഷൻ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
രാജീവ് ആലുങ്കൽ, സന്തോഷ് വർമ്മ, രാജീവ് ഗോവിന്ദൻ, യദുകൃഷ്ണൻ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു ഗാനങ്ങൾ രചിച്ചിരിക്കുന്നത്. പ്രശസ്ത ഗായകൻ ശങ്കർ മഹാദേവൻ, ജാസി ഗിഫ്റ്റ്, റിമി ടോമി, വിനീത് ശ്രീനിവാസൻ, രഞ്ജിനി ജോസ്, ഖദീജ നാദിർഷ, എന്നിവരും ഈ ചിത്രത്തിനു വേണ്ടി പാടുന്നു.
മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മലയോര ജില്ലയിലെ ഇടുക്കിയിലെ കഞ്ഞിക്കുഴി ഗ്രാമത്തിലെ അയോൺ എന്ന യുവാവിൻ്റെ ജീവിതത്തിലൂടെ ഒരു ഗ്രാമത്തിൻ്റെ കഥ തികഞ്ഞ ഫാമിലി ഹ്യൂമർ, ഫാൻ്റെസി ജോണറിൽ പറയുകയാണ് ഈ ചിത്രത്തിലൂടെ വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ അക്ഷയ ഉദയകുമാറും മീനാഷിയുമാണു നായികമാർ.
സിദ്ധാർത്ഥ് ഭരതൻ, ഹരിശീ അശോകൻ, ജോണി ആൻ്റെണി, ജാഫർ ഇടുക്കി, ബിജുക്കുട്ടൻ, അഷറഫ് പിലാക്കൽ, ബോബി കുര്യൻ, ബിജുക്കുട്ടൻ, ശാന്തിവിള ദിനേശ്, അബിൻ ബിനോ, ഷമീർ ഖാൻ, അരുൺപുനലൂർ, മാസ്റ്റർ സുഫിയാൻ, പൂജ മോഹൻരാജ്, ആലീസ്, ആകാശ് ദേവ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
പശ്ചാത്തല സംഗീതം – മണികണ്ഠൻ അയ്യപ്പ.
ഛായാഗ്രഹണം – സുജിത് വാസുദേവ്.
എഡിറ്റിംഗ് – ജോൺ കുട്ടി.
കലാസംവിധാനം. എം. ബാവ.
സ്റ്റിൽസ് – അജി മസ്ക്കറ്റ്.
മേക്കപ്പ് – പി.വി. ശങ്കർ.
ഹെയർ സ്റ്റൈലിഷ് – നരസിംഹ സ്വാമി.
കോസ്റ്റ്യും ഡിസൈൻ –
ദീപ്തി അനുരാഗ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷൈനു ചന്ദ്രഹാസ്.
സ്റ്റുഡിയോ – ചലച്ചിത്രം.
ഫിനാൻസ് കൺട്രോളർ റ സിറാജ് മൂൺ ബീം.
പ്രൊജക്റ്റ് ഡിസൈനർ – രജീഷ് പത്തംകുളം.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷാജി കൊല്ലം.
മാനേജേഴ്സ് – പ്രസാദ് ശ്രീകൃഷ്ണപുരം, അരുൺ കണ്ണൂർ, അനൂപ് തൊടുപുഴ.
പ്രൊഡക്ഷൻ കൺട്രോളർ – ജിനു. പി.കെ..
തൊടുപുഴ, ഇടുക്കി, ഒറ്റപ്പാലം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം ജനുവരി ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…
ജനുവരി മാസത്തിലെ മലയാളം mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ…
മന്ത്രത്തി.... തന്ത്രത്തി... ഒരു വമ്പത്തി എന്നു തുടങ്ങുന്ന യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ചുള്ള ഗാനമെത്തിയിരിക്കുന്നു. വിനായക് ശശികുമാർ രചിച്ച് ബിബിൻ അശോക് ഈണമിട്ട…