Entertainment

ഗരുഡനിൽ എസ്.പി ഹരീഷ്മാധവനെ അവതരിപ്പിക്കാൻ സുരേഷ് ഗോപി എത്തി


മെയ് പന്ത്രണ്ടിനാണ് നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഗരുഡൻ എന്ന
ചിത്രത്തിന്റെ ചിത്രീകരണം  കൊച്ചിയിൽ ആരംഭിച്ചു.
ചിത്രത്തിലെ പ്രധാന നടനായ സുരേഷ് ഗോപി ചിത്രത്തിൽ അഭിനയിക്കാനെത്തുന്നത് മെയ് പതിനഞ്ച് തിങ്കളാഴ്ച് യാണ്.


മട്ടാഞ്ചേരി ചേംബർ ഓഫ് കൊമേഴ്സിന്റെ ബിൽഡിംഗിലായിരുന്നു ചിത്രീകരണം.
സുരേഷ് ഗോപിക്കൊപ്പം അഭിനയിക്കുന്നത് മലയാളത്തിലെ സീനിയർ നടന്മാരായ ജഗദീഷും സിദ്ധിഖുമാണ്.
നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച കോമ്പിനേഷനാണ് സുരേഷ് ഗോപി, സിദ്ദിഖ്, ജഗദീഷ് ടീം.. ഏറെ ഇടവേളക്കുശേഷം വീണ്ടും ഈ സമാഗമത്തിലെത്തു മ്പോൾ കാതലായ വ്യതിയാനങ്ങളും ഇവരുടെ അഭിനയ ജീവിതത്തിൽ ഉളവായിട്ടുണ്ട്.


മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഇരുപത്തിയെട്ടാമത് ചിത്രവും ഒപ്പം മൾട്ടി സ്റ്റാർ ചിത്രവുമാണ്.
ഹരീഷ് മാധവൻ എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ഈ ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
അതിഗക്തമായ നിയമ പോരാട്ടത്തിൻ്റെ കഥ പറയുന്ന ലീഗൽ ത്രില്ലർ എന്ന ജോണറിൽപ്പെടുത്താവുന്ന ഈ ചിത്രത്തിലെ മറ്റൊരു പ്രധാന നടൻ ബിജുമേനോനാണ്.


ഇരുവരും നിയമപോരാട്ടത്തിൻ്റെ അങ്കം കുറിക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഉദ്വേഗത്തിൻ്റെ പുതിയ ദൃശ്യാനുഭവമാണ് സമ്മാനിക്കുക.
തെലെവാസൽ വിജയ്
ദിലീഷ് പോത്തൻ,,അഭിരാമി, ദിവ്യാ പിള്ള, ,രഞ്ജിത്ത് കങ്കോൾ ,ജയ്സ് ജോസ്, അജിത്‌.തലപ്പള്ളി, രഞ്ജിനി, ചൈതന്യ പ്രകാശ്, മാളവിക എന്നിവരും പ്രധാന താരങ്ങളാണ്.
‘മിഥുൻ മാനുവൽ തോമസ്സിൻ്റെ തിരക്കഥയാണ് ഈ ചിത്രത്തിൻ്റെ മറ്റൊരു ഹൈലൈറ്റ്.
കഥ – ജിനേഷ് എം.
സംഗീതം – ജെയ്ക്സ് ബിജോയ്.
ഛായാഗ്രഹണം. അജയ് ഡേവിഡ് കാച്ചപ്പിളളി.
എഡിറ്റിംഗ് – ശ്രീജിത്ത് സാരംഗ്
കലാസംവിധാനം -അനീസ് നാടോടി.
മേക്കപ്പ് – റോണക്സ് – സേവ്യർ.
കോസ്റ്റ്യും – ഡിസൈൻ –സ്റ്റെഫി സേവ്യർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ദിന്നിൽ ബാബു.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – അലക്സ് ആയൂർ., സനു സജീവൻ,
സഹസംവിധാനം -ജിജോ ജോസ്.
ലൈൻ പ്രൊഡ്യൂസർ – സന്തോഷ് കൃഷ്ണൻ,
പ്രൊഡക്ഷൻ ഇൻ ചാർജ് – അഖിൽ യശോധരൻ.
മാർക്കറ്റിംഗ് – ബിനു ബ്രിംഗ് ഫോർത്ത് .
പ്രൊഡക്ഷൻ മാനേജര് ശിവൻ പൂജപ്പുര’
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – സതീഷ് കാവിൽക്കോട്ട ‘
പ്രൊഡക്ഷൻ കൺട്രോളർ-ഡിക്സൻപൊടു ത്താസ്.


കൊച്ചി, ഹൈദാബാദ് എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ – ശാലു പേയാട്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

5 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

17 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

20 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

1 day ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago