Entertainment

പൊട്ടിച്ചിരിയുമായി സുമതി വളവിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കൾ കൂളിംഗ് ഗ്ലാസ്സും ധരിച്ച്പൊട്ടിച്ചിരിയോടെ സന്തോഷത്തിൻ്റെ മുഹൂർത്തങ്ങൾ പങ്കിടുന്ന കനതുകകരമായ പോസ്റ്ററോടെ സുമതി വളവ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ കൊല്ലങ്കോട്, നെൻമാറ, ഗ്രാമങ്ങളിലും, പൊള്ളാച്ചിയിലുമായി നടന്നു വരുന്നു.വൻവിജയം നേടിയ മാളികപ്പുറത്തിനു ശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും സുമതി വളവിൻ്റെ പ്രാധാന്യം വർഡി ക്കുന്നു. മാളികപ്പുറത്തിനു തിരക്കഥ രചിച്ച അഭിലാഷ് പിള്ള തന്നെയാണ് ഈ ചിത്രത്തിൻ്റെയും തിരക്കഥ രചിച്ചിരിക്കുന്നത്.

നാട്ടിൽ ഏറെ ചർച്ചാവിഷയമാകുകയും ഭയത്തിൻ്റെയും, ദുറൂഹതകളുടേയും പശ്ചാത്തലവുമുള്ള സുമതി വളവിൻ്റെ പിന്നാമ്പുറങ്ങളി ലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത്.ത്രില്ലർ സ്വഭാവമാണ്. ചിത്രത്തിലുള്ളത്.എന്നാൽ ചിരിയും, ചിന്തയുംസന്തോഷവും പകരുന്ന ഒരു പശ്ചാത്തലംകൂടി ഈ ചിത്രത്തിലുണ്ടന്ന് വ്യക്തമാക്കുന്ന താണ് ഇന്ന്പുറത്തുവിട്ടിരിക്കുന്ന പോസ്റ്റർ കാട്ടിത്തരുന്നത്.നർമ്മവും,ഹൊറർ ത്രില്ലറുമൊക്കെ കൂട്ടിച്ചേർത്ത ഒരു ക്ലീൻ എൻ്റെർടൈനറാണ് ഈ ചിത്രം.വാട്ടർമാൻ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് തിങ്ക് സ്റ്റുഡിയോസ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മൂന്നുകാലഘട്ടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി.

അർജുൻ അശോകൻ സൈജുക്കുറുപ്പ് ബാലു വർഗീസ് ഗോകുൽ സുരേഷ്. ശ്രാവൺ മുകേഷ്, നന്ദു കോട്ടയം രമേഷ് ശ്രീജിത്ത് രവി,, സാദിഖ്,ബോബി കുര്യൻ (പണി ഫെയിം) ഗോപികാ അനിൽ സ്മിനു സിജോ, ജസ്‌നജയദീഷ്, സിജോ റോസ്, അനിയപ്പൻ, ജയകൃഷ്ണൻ,ശിവദ .ജൂഹി ജയകുമാർ , സുമേഷ് ചന്ദ്രൻ, ഗീതി സംഗീത, സന്ദീപ്, മനോജ് കുമാർ, അശ്വതി അഭിലാഷ്, ജയ് റാവു എന്നിവരാണു താരനിരയിലെ പ്രമുഖർ.സംഗീതം – രഞ്ജിൻ രാജ്.ശങ്കർ പി.വി. ഛായാഗ്രഹണവും ഷഫീഖ് മുഹമ്മദ് അലി, എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം – അജയ് മങ്ങാട്.മേക്കപ്പ് – ജിത്തു പയ്യന്നൂർ.കോസ്റ്റ്യും – ഡിസൈൻ സുജിത് മട്ടന്നൂർ.പ്രൊഡക്ഷൻ മാനേജർ നികേഷ് നാരായണൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷാജി കൊല്ലംപ്രൊഡക്ഷൻ കൺട്രോളർ – ഗിരീഷ് കൊടുങ്ങല്ലൂർ.പാലക്കാട്, കോതമംഗലം എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.

ഫോട്ടോ- രാഹുൽ തങ്കച്ചൻ.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

9 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

11 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

17 hours ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

22 hours ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

22 hours ago

അലബാമയിൽ കടുത്ത ജാഗ്രത; ‘ഏറ്റവും പകർച്ചവ്യാധിയുള്ള’ അഞ്ചാംപനി രോഗം പടരുന്നു

അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…

23 hours ago