കൊച്ചി: മലയാളികളുടെ സൂപ്പര്‍ താരമായ മമ്മൂക്കയ്ക്ക് ചില വീക്‌നസുകള്‍ ഉണ്ട്. അത് ഒന്നും മോശപ്പെട്ടതല്ല കേട്ടോ. കള്ളുപോലും കുടിക്കാത്ത നമ്മുടെ സ്വന്തം മമ്മൂക്കയുടെ വീക്ക്‌നസ് ചില നമ്പരുകളോടാണ്. പിന്നീട് കൂളിങ് ഗ്ലാസുകളോടാണ് പ്രിയം. എന്നാല്‍ ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ കാരവന്‍ സ്വന്തമാക്കിയ ശേഷം അതിന് തന്റെ പ്രിയപ്പെട്ട നമ്പരായ KL 07 CU 369 എന്ന നമ്പര്‍ തന്നെ താരം സ്വന്തമാക്കി.
ഇന്ത്യയിലെ തന്നെ പ്രസിദ്ധരായ ബോഡി നിര്‍മ്മാതാക്കളായ ഓജസ് മൊബൈല്‍സാണ് താരത്തിന്റെ ഈ ഏറ്റവും പുതിയ കാരവാന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇത്തവണ നീലയും വെള്ളയും കളറിലാണ് മമ്മൂക്കയുടെ പുതിയ കാരവാന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയാണ് കാരവാന്‍ തയ്യാറാക്കിയിരിക്കുന്നത്. സെമിബുള്ളറ്റ് പ്രൂഫ് ജനാലകള്‍, സൗണ്ട് പ്രൂഫ്, തുടങ്ങിയവയാണ് ഇതിന്റെ സവിശേഷതകള്‍. ഏറെ നാളുകള്‍ക്ക് ശേഷമാണ് മമ്മൂക്ക വീടിന് പുറത്തിറങ്ങുന്നത്. ഇപ്പോള്‍ ഒരു പര്യസചിത്രത്തില്‍ അഭിനയിച്ചു കഴിഞ്ഞു. അധികം താമസിയാതെ മമ്മൂക്കയുടെ സിനിമകള്‍ ആരംഭിക്കുമെന്നാണ് സംസാരം.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…