Entertainment

അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമാകുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ “ഈ തനിനിറം” ആരംഭിച്ചു

അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായ  ഈ തനിനിറം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മാർച്ച് പതിമൂന്ന് വ്യാഴ്ച്ച പാലാക്കടുത്ത്, ഭരണങ്ങാനം, ഇടമറ്റത്തുള്ള ഓശാനാ മൗണ്ടിൽ ആരംഭിച്ചു.

മലയാളത്തിൻ്റെ രണ്ടു ലെജൻ്റ് സംവിധായകരായ കെ. മധു, ഭദ്രൻ എന്നിവരുടെ സാന്നിദ്ധ്യത്തിലൂടെയാണ് ഈ ചിത്രത്തിന് തുടക്കമായത്.

കെ. മധു സ്വിച്ചോൺ കർമ്മവും, ഭദ്രൻ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ലളിതമായ ചടങ്ങിൽ ഈ ചിത്രം ആരംഭിച്ചത്. അനൂപ് മേനോൻ ആദ്യ ഷോട്ടിൽ അഭിനയിച്ചു. ധനുഷ് ഫിലിംസിൻ്റെ ബാനറിൽ എസ്. മോഹൻ നിർമ്മിക്കുന്ന ചിത്രമാണിത്.

മഹാരാജാ ടാക്കീസ്, അഡ്വ.ലഷ്മണൻ ലേഡീസ് ഒൺലി എന്നീ ചിത്രങ്ങൾക്കു ശേഷം ധനുഷ് ഫിലിംസിൻ്റെ ബാനറിൽ     എസ്. മോഹനൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. കെ. മധു ഹരികുമാർ എന്നിവർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്ന രതീഷ് നെടുമങ്ങാട്, ഗുഡ് ബാഡ് അഗ്ളി, ഡയൽ 100 എന്നീ ചിത്രങ്ങൾക്കു ശേഷമാണ് ഇപ്പോൾ ഈ തനിനിറം എന്ന ചിത്രം ഒരുക്കുന്നത്. 

പതിവായി ക്യാമ്പ് വിത്ത് സ്ട്രെയിഞ്ചേഴ്സ് പ്രോഗ്രാമുകൾ നടന്നു വരുന്ന ഒരു റിസോർട്ടിൽ ഒരു ക്യാമ്പിൽ പങ്കെട്ടുക്കാനായി നാടിൻ്റെ നാനാഭാഗത്തു നിന്നും നിരവധി ചെറുപ്പക്കാർ ഇല്ലിക്കൽ ഹോളിഡേയ്സ് എന്ന റിസോർട്ടിൽ ഒത്തുചേരുന്നു. ഇവിടുത്തെ പ്രോഗാമുകൾ നടക്കുന്നതിനിടയിലാണ് ഒരു പെൺകുട്ടിക്ക് ദാരുണമായ ഒരു ദുരന്തം സംഭവിക്കുന്നത്. ഈ ദുരന്തത്തിൻ്റെ അന്വേഷണമാണ് പിന്നീട് ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.

പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് തില്ലറായിട്ടാണ് ചിത്രത്തിൻ്റെ പിന്നിട്ടുള്ള കഥാ പുരോഗതി. ഏറെ ദുരൂഹതകളിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ് ഈ ചിത്രത്തിൻ്റെ അന്വേഷണം ചെന്നെത്തുന്നത്. എസ്.ഐ. ഫെലിക്സ് ലോപ്പസാണ് ഈ കേസന്വേഷണത്തിൻ്റെ ചുക്കാൻ പിടിക്കുന്നത്. അനൂപ് മേനോൻ ഈ കഥാപാത്രത്തെ ഏറെ ഭദ്രമാക്കുന്നു.

രമേഷ് പിഷാരടി, ഇന്ദ്രൻസ്, നോബി പ്രസാദ് കണ്ണൻ, ജി. സുരേഷ് കുമാർ, ദീപക് ശിവരാജൻ (അറബിക്കഥ ഫെയിം), അജിത്, രമ്യാ മനോജ്, അനഘാ രോഹൻ, ആദർശ് ഷേണായ്, ബാലു ശ്രീധർ ആദർശ് ഷാനവാസ്, വിജീഷ, ഗൗരി ഗോപൻ, ആതിര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

തിരക്കഥ -അംബികാ കണ്ണൻ ബായ്

ഗാനങ്ങൾ – അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു.

സംഗീതം – ബിനോയ് രാജ് കുമാർ

ഛായാഗ്രഹണം – പ്രദീപ് നായർ.

എഡിറ്റിംഗ് – അജു അജയ്

കലാസംവിധാനം – അശോക് നാരായൺ.

കോസ്റ്റ്യും ഡിസൈൻ – റാണാ

മേക്കപ്പ് – രാജേഷ് രവി.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രാജു സമഞ്ജ്സ

അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ഷാജി വിൻസൻ്റ്, സൂര്യ

ഫിനാൻസ് കൺട്രോളർ – ദില്ലി ഗോപൻ.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – മഹേഷ് തിടനാട്, സുജിത് അയണിക്കൽ.

എക്സിക്കുട്ടീവ് പ്രൊഡ്യുസർ – ആനന്ദ് പയ്യന്നർ.

ഓശാനാമൗണ്ട്, വാഗമൺ, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ

ചിത്രീകരണം പൂർത്തായാകും

വാഴൂർ ജോസ്.

ഫോട്ടോ – സാബി ഹംസ.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Share
Published by
Sub Editor

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

17 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

17 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

21 hours ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

1 day ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

1 day ago