തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ മഞ്ജു വാര്യർ, ബേസിൽ ജോസഫ് എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തിരിക്കുന്നു. ‘അം അഃ’ എന്നാണ് ടൈറ്റിൽ . പേരു നൽകുന്നകൗതുകം പോലെ തന്നെ ചിത്രവും ഏറെ കൗത്യകം നിറഞ്ഞതാണെന്നു വിശ്വസിക്കാം. ഈ കൗതുകം പ്രേക്ഷകർ ഏറെ സ്വീകരിച്ചിരിക്കുന്നതായിട്ടാണ് സോഷ്യൽ മീഡിയായിലെ പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്. കാപ്പി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം തോമസ് സെബാസ്റ്റ്യൻ്റെ നാലാമതു ചിത്രമാണിത്.
മമ്മൂട്ടി നായകനായ മായാ ബസാർ , കുഞ്ചാക്കോബോബൻ നായകനായ ജമ്നാ പ്യാരി, ധ്യാൻ – അജു കൂട്ടുകെട്ടിലെ ഗൂഢാലോചന എന്നീ ചിത്രങ്ങൾക്കു ശേഷം തോമസ് സെബാസ്റ്റ്യൻ്റെ ചിത്രമാണിത്. തികഞ്ഞ ഫാമിലി ഡ്രാമയായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, ജാഫർ ഇടുക്കി, അലൻസിയർ, ടി.ജി. രവി,രഘുനാഥ് പലേരി, ജയരാജ് കോഴിക്കോട്, നവാസ് വള്ളിക്കുന്ന്തമിഴ് താരം ദേവദർശിനി മീരാവാസുദേവ്, ശ്രുതി ജയൻ മാലാ പാർവ്വതി, മുത്തുമണി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
തിരക്കഥ – കവി പ്രസാദ് ഗോപിനാഥ്, സംഗീതം – ഗോപി സുന്ദർ,ഛായാഗ്രഹണം – അനീഷ് ലാൽ,എഡിറ്റിംഗ് – ബിജിത് ബാല, കലാ സംവിധാനം -പ്രശാന്ത് മാധവ്, മേക്കപ്പ് – രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യും ഡിസൈൻ – കുമാർ എടപ്പാൾ, സ്റ്റിൽസ്- സിനറ്റ് സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറയക്ടർ – ഗിരീഷ് മാരാർ, അസ്സോസ്സിയേറ്റ് ഡയറക്ടർ ഷാമിലിൻ ജേക്കബ്ബ്, നിർമ്മാണ നിർവ്വഹണം – ഗിരീഷ് അത്തോളി. തൊടുപുഴയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…