നടനും സംവിധായകനും സംഗീത സംവിധായകനുമായ നാദിർഷയുടെ അനുജൻ സമദ് സുലൈമാൻ നായകനാകുന്ന ‘വർക്കി’ എന്ന ചിത്രത്തിന്റെ പ്രൊമോ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു.
നടൻ ടിനി ടോം ആലപിച്ചിരിക്കുന്ന ‘സിലോടിയാവേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പ്രത്യേകത അതിലെ വരികളാണ്. സാലി സുലൈമാനോപ്പം നവാഗത സംവിധായകനായ ആദർശ് വേണുഗോപാലും കൂടിയാണ് ഗാനം രചിച്ചിരിക്കുന്നത്. ഫ്രാൻസിസ് ബാബുവാണ് ഈ പ്രൊമോഷണൽ ഗാനത്തിൻറെ സംഗീതം നിർവഹിച്ചിരിക്കുന്നത്. തൃശൂർ പശ്ചാത്തലമായി കഥ പറഞ്ഞ് പോകുന്ന വർക്കിയുടെ നിർമാണം മേപ്പാടൻ ഫിലിംസിന്റെ ബാനറിൽ ബിജു മണികണ്ഠനാണ് നിർവഹിച്ചിരിക്കുന്നത്.
നിരവധി ചിത്രങ്ങളിൽ അതിഥി വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള സമദ് സുലൈമാൻ നായകനായിഅരങ്ങേറുന്ന ചിത്രം കൂടിയാണ് വർക്കി. പുതുമുഖം ദർശനയാണ് നായിക. ചിത്രത്തിൽ ജാഫർ ഇടുക്കി, അലൻസിയർ, ശ്രീജിത്ത് രവി, മാല പാർവതി, കൃഷ്ണപ്രഭ , മിഥുൻ,ജോമോൻ ജോഷി, സൂരജ് സുകുമാർ നായർ എന്നിങ്ങനെ നിരവധിപേർ അണിനിരക്കുന്നു. മാർച്ച് അവസാനത്തോടെ വർക്കി തീയറ്ററുകളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…