ഇന്ദ്രൻസ് എന്ന നടൻ്റെ അഭിനയ ജീവിതത്തിന് പുതിയ വഴിത്തിരിവുകൾ സമ്മാനിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ പ്രസക്തി ഏറെ വർദ്ധിച്ചിരിക്കുകയാണ്,ലീഡ് റോളുകൾ പോലും സധൈര്യം ഏൽപ്പിക്കുവാൻ കഴിയുംവിധത്തിൽ ഈ നടൻ വളർന്നിരിക്കുന്നു. ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ്വാമനൻ’നവാഗതനായ എ.ബി.ബി നിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം മൂവി ഗാങ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അരുൺ ബാബു,കെ.ബി.സ മഹ് അലി എന്നിവർ ചേർന്നു നിർമ്മിക്കുന്നു.
രഘു വേണുഗോപാൽ രാജീവ് വാര്യർ, അശോകൻ കെ.സുമാമേനോൻ എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. കുട്ടിക്കാനം: പീരുമേട് ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു.ഒരു സൈക്കോത്രില്ലർ സിനിമയായിരിക്കുമിത്.
ഒരു ഹിൽ ഏര്യായിലെ ഹോം സ്റ്റേ മാനേജരാണ് വാമനൻ -ഭാര്യയും ഏകമകളുമൊത്ത് ഒരു വാടക വീട്ടിൽ താമസിക്കുന്നു.ഇവരുടെ ഏറ്റവും വലിയ ആഗ്രഹമെന്നത് സ്വന്തമായി ഒരു വീടു വാങ്ങുകയെന്നതാണ്.അങ്ങനെ അവർ തങ്ങളുടെ പരിമിതിക്കുള്ളിൽ നിന്നു കൊണ്ട് ഒരു വീട് വാങ്ങുന്നു.പലരും ഈ വീട് വാങ്ങിയതിനെക്കുറിച്ച് കുറ്റം പറഞ്ഞുവെങ്കിലും വാമനൻ ഇതൊന്നും ഗൗനിച്ചില്ല. അസൂയാലുക്കുകളുടെ അടക്കം പറച്ചിലായിട്ടാണ് കണക്കാക്കിയത്.
വീട്ടിൽ താമസം തുടങ്ങിയതു മുതൽ ദുരൂഹതകൾ നിറഞ്ഞ സംഭവങ്ങൾ അരങ്ങേറുന്നിടത്താണ് കഥാഗതിയിൽ പുതിയ വഴിത്തിരിവ് ഉണ്ടാകുന്നത്. ഇന്ദ്രൻസ് വാമനനെ അവതരിപ്പിക്കുന്നു. ബൈജു സന്തോഷ്, നിർമ്മൽ പാലാഴി, കലന്തൻബഷീർ, ദിൽഷാനാദിൽ. ഷാദ്, ആദിത്യ, ജിജോ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
സന്തോഷ് വർമ്മയുടെ വരികൾക്ക് നിഥിൻ ജോർജ് ഈണം പകർന്നിരിക്കുന്നു. അരുൺ ശിവൻ ഛായാഗ്രഹണവും ബാബുരത്നം എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം – നിധിൻ എടപ്പാൾ മേക്കപ്പ് – അവിൽ, ടി.രാബ്, കോസ്റ്യും – ഡിസൈൻ – സൂര്യാ ശേഖർ. ചീഫ്അസ്സോസ്സിയേറ്റ് ഡയറക്ടർ -ടൈറ്റസ് അലക്സാണ്ഡർ അസ്സോസ്സിയേറ്റ് ഡയറക്ടർ -ഏ.ഡി.ബിച്ചു. പ്രൊഡക്ഷൻ എക്സിക്കുട്ടിവ്- പ്രജീഷ് പ്രഭാസൻ, പ്രൊഡക്ഷൻ കൺട്രോളർ. ബിനു മുരളി. ഫോട്ടോ – അനുപള്ളിച്ചൽ.
വാഴൂർ ജോസ്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…