എന്നും പ്രേക്ഷകനെ പൊട്ടിച്ചിരിക്കാൻ അവസരം നൽകി ഒരു പിടി ചിത്രങ്ങൾ സമ്മാനിച്ച റാഫിയുടെ തിരക്കഥയിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന താനാരാ (who are you ) എന്ന ചിത്രത്തിൻ്റെ ഒഫിഷ്യൽ ട്രയിലർ പ്രശസ്ത നടൻ ഫഹദ് ഫാസിലിൻ്റെ ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു. വൺ ഡേ ഫിലിംസിൻ്റെ ബാനറിൽ ബിജു .വി. മത്തായിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഷണത്തിൽ തൻ്റേതായ വിശ്വാസങ്ങളുള്ള ഒരു കള്ളൻ യുവ രാഷ്ട്രീയ നേതാവിൻ്റെ ജീവിതത്തിൽ അപ്രതീഷിതമായി കടന്നു വരുന്നതോടെ ഉരിത്തിരിയുന്ന പുതിയ സംഭവങ്ങളുടെ അത്യന്തം രസാകരമായ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം.
ജോർജ് കുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഊട്ടിപ്പട്ടണം, മമ്മൂട്ടി നായകനായ ഇന്ദ്രപ്രസ്ഥം, കിന്നരിപ്പുഴയോരം തുടങ്ങിയ ഒരു പിടി മികച്ച ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ഹരിദാസ്.വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ ,അജു വർഗീസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ദീപ്തി സതി, ചിന്നു ചാന്ദ്നി ,ജിബു ജേക്കബ്, സ്നേഹാ ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഹരി നാരായണൻ്റെ ഗാനങ്ങൾക്ക് ഗോപി സുന്ദറാണ് ഈണം പകർന്നിരിക്കുന്നത്.
ഛായാഗ്രഹണം- വിഷ്ണു നാരായണൻ, എഡിറ്റിംഗ്- വി.സാജൻ, കലാസംവിധാനം – സുജിത് രാഘവ്, മേക്കപ്- കലാമണ്ഡലം വൈശാഖ് – ഷിജു കൃഷ്ണ, കോസ്റ്റ്യും – ഡിസൈൻ – ഇർഷാദ് ചെറുകുന്ന്.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – റിയാസ് ബഷീർ, രാജീവ് ഷെട്ടി, കോ – ഡയറക്ടർ – ഋഷി ഹരിദാസ്, കോ – പ്രൊഡ്യൂസർ – സുജ മത്തായി,
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – കെ.ആർ. ജയകുമാർ, ബിജു എം.പി., പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രവീൺ എടവണ്ണപ്പാറ, ജോബി ആൻ്റണി, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻ പൊടുത്താസ്.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഓഗസ്റ്റ് ഒമ്പതിന് വൺഡേ ഫിലിംസും, ഗുഡ് വിൽ എൻ്റർടൈൻമെൻ്റ്സും ചേർന്നു പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – മോഹൻ സുരഭി .
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…