ബർലിൻ; ഗുരുതരമായ രോഗബാധിതരായ രണ്ട് കൊറോണ വൈറസ് രോഗികൾക്ക് മാരകമായ കുത്തിവയ്പ്പുകൾ നൽകി കൊലപ്പെടുത്തി എന്ന സംശയത്തിൽ ജര്‍മന്‍ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.ഫെബ്രുവരി മുതൽ എസ്സെൻ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ജോലി ചെയ്യുന്ന 44 കാരനായ ഡോക്ടർ 47 നും 50 നും ഇടയിൽ പ്രായമുള്ള രണ്ടുപേരെയാണ് കൊലപ്പെടുത്തിയതായി സംശയിക്കുന്നത്.
ബുധനാഴ്ച അറസ്റ്റിലായ ഇയാൾ ഒരു കൊലപാതകം സമ്മതിച്ചതായും രോഗിയെയും ബന്ധുക്കളെയും കൂടുതൽ ദുരിതത്തിൽ നിന്ന് ഒഴിവാക്കാനാണു അങ്ങനെ ചെയ്തതെന്നും ഡോക്ടര്‍ സമ്മതിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം പുറപ്പെടുവിച്ച കോടതി വിധി പ്രകാരം ജർമ്മനിയിൽ രോഗികൾക്ക് ജീവിതം അവസാനിപ്പിക്കാൻ സഹായം അഭ്യർത്ഥിക്കാം എന്നുണ്ട്, എന്നാൽ ഈ കേസിൽ ഇത് സംഭവിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഡോക്ടറെ സസ്‌പെൻഡ് ചെയ്തതായും ഇത് അന്വേഷണത്തിന് പോലീസിനെ സഹായിക്കുകയാണെന്നും എസെൻ ആശുപത്രി അറിയിച്ചു.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…