കൊറോണ വൈറസ് രോഗികൾക്ക് മാരകമായ കുത്തിവയ്പ്പുകൾ നൽകി കൊലപ്പെടുത്തി; ജർമൻ ഡോക്ടർ അറസ്റ്റിൽ

0
48

ബർലിൻ; ഗുരുതരമായ രോഗബാധിതരായ രണ്ട് കൊറോണ വൈറസ് രോഗികൾക്ക് മാരകമായ കുത്തിവയ്പ്പുകൾ നൽകി കൊലപ്പെടുത്തി എന്ന സംശയത്തിൽ ജര്‍മന്‍ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.ഫെബ്രുവരി മുതൽ എസ്സെൻ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ജോലി ചെയ്യുന്ന 44 കാരനായ ഡോക്ടർ 47 നും 50 നും ഇടയിൽ പ്രായമുള്ള രണ്ടുപേരെയാണ് കൊലപ്പെടുത്തിയതായി സംശയിക്കുന്നത്.

ബുധനാഴ്ച അറസ്റ്റിലായ ഇയാൾ ഒരു കൊലപാതകം സമ്മതിച്ചതായും രോഗിയെയും ബന്ധുക്കളെയും കൂടുതൽ ദുരിതത്തിൽ നിന്ന് ഒഴിവാക്കാനാണു അങ്ങനെ ചെയ്തതെന്നും ഡോക്ടര്‍ സമ്മതിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം പുറപ്പെടുവിച്ച കോടതി വിധി പ്രകാരം ജർമ്മനിയിൽ രോഗികൾക്ക് ജീവിതം അവസാനിപ്പിക്കാൻ സഹായം അഭ്യർത്ഥിക്കാം എന്നുണ്ട്, എന്നാൽ ഈ കേസിൽ ഇത് സംഭവിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഡോക്ടറെ സസ്‌പെൻഡ് ചെയ്തതായും ഇത് അന്വേഷണത്തിന് പോലീസിനെ സഹായിക്കുകയാണെന്നും എസെൻ ആശുപത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here