ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി നിലവിലുള്ള ധനമന്ത്രി ഒലാഫ് ഷോള്‍സിനെ എസ്പിഡി നാമനിര്‍ദേശം ചെയ്തു. യാന്ത്രികത മുഖമുദ്രയായ പഴയ ടെക്നോക്രാറ്റ് പ്രതിച്ഛായ കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ മാറ്റിയെടുക്കാന്‍ സാധിച്ചതാണ് അദ്ദേഹത്തിന് മത്സരിക്കാന്‍ ആത്മവിശ്വാസം നല്‍കുന്നത്.
സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി ഈ 62കാരന്‍ തന്നെയായിരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം സ്ഥിരീകരിച്ചു കഴിഞ്ഞു. മെര്‍ക്കലിന്റെ ഡെപ്യൂട്ടി എന്ന നിലയിലാണു കൂട്ടുകക്ഷി സര്‍ക്കാരില്‍ അദ്ദേഹത്തിന്റെ സ്ഥാനം.
ഹാംബുര്‍ഗ് മേയര്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട് ഷോള്‍സ്. ഇപ്പോള്‍ കോവിഡ് പ്രതിസന്ധി നേരിടുന്നതിനു സ്വീകരിച്ച പ്രായോഗിക സമീപനങ്ങളാണ് വോട്ടര്‍മാര്‍ക്കിടയില്‍ ഷോള്‍സിന്റെ ജനപ്രീതി വര്‍ധിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക മന്ത്രി എന്ന നിലയിൽ കോവിദഃ കാലത്തു അദ്ദേഹത്തിന്റെ പദ്ധതികൾ സര്ക്കാരിന് ഏറെ ഗുണം ചെയ്തു. ജനങ്ങളിൽ സർക്കാരിന്റെ വിശ്വാസവും വർധിച്ചു.
അതേസമയം, ഷോള്‍സിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാന്‍ എസ്പിഡി തിരഞ്ഞെടുത്ത സമയം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് എസ്പിഡി രാഷ്ട്രീയം കളിക്കുകയാണെന്നാണ് ആരോപണം.
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…