തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌ത എൻജിനീയറിങ് കോളജുകളിലെ 961 അധ്യാപകർ അയോഗ്യരാണെന്ന് സർക്കാരിനും സാങ്കേതിക സർവകലാശാലയ്ക്കും സിഎജി റിപ്പോർട്ട് നൽകി. സർക്കാർ എൻജിനീയറിങ് കോളജുകളിൽ 93, എയ്ഡഡ് കോളജുകളിൽ 49, സർക്കാർ നിയന്ത്രിത സ്വശ്രയ കോളജിൽ 69, സ്വാശ്രയ കോളജുകളിൽ 750 അയോഗ്യരായ അധ്യാപകരെയാണ് മാനദണ്ഡങ്ങൾ ലംഘിച്ച് നിയമിച്ചതായി സിഎജി കണ്ടെത്തിയത്.
സിഎജി റിപ്പോർട്ടിനെ തുടർന്ന് സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിൽ നിയമിതരായിട്ടുള്ള അധ്യാപകരുടെ യോഗ്യതകൾ സംബന്ധിച്ച വിവരങ്ങൾ സാങ്കേതിക സർവകലാശാല റജിസ്ട്രാർ എല്ലാ കോളജ് പ്രിൻസിപ്പൽമാരോടും രേഖാമൂലം ആവശ്യപ്പെട്ടു. സ്വാശ്രയ കോളജുകളിൽ നിയമിക്കുന്ന അസിസ്റ്റന്റ് പ്രഫസർമാരുടെ യോഗ്യത സർവകലാശാല പരിശോധിക്കാത്തത് കൊണ്ട് യോഗ്യതയില്ലാത്ത നിരവധിപേർ കോളജുകളിൽ തുടരുന്നുണ്ട്.
എഐസിടിഇ 2019ൽ പുറത്തിറക്കിയ മാനദണ്ഡങ്ങൾ മറികടന്ന്, സർക്കാരിന്റെ തലപ്പത്ത് സമ്മർദ്ദം ചെലുത്തിയാണ് യോഗ്യതകളിൽ കുറവു വരുത്തി നിരവധി അധ്യാപകർ പ്രമോഷൻ തസ്തികകൾ നേടിയെടുത്തത്. അസോഷ്യേറ്റ് പ്രഫസർ, പ്രഫസർ, പ്രിൻസിപ്പൽ എന്നീ തസ്തികകളുടെ യോഗ്യതാ മാനദണ്ഡങ്ങളിലാണ് സർക്കാർ ഇളവ് അനുവദിച്ചത്. സംസ്ഥാന സർക്കാരുകൾക്കു യോഗ്യതകളിൽ ഇളവ് അനുവദിക്കാൻ അധികാരമില്ലെന്ന് സുപ്രീം കോടതി ചൂണ്ടികാട്ടി. അഫിലിയേറ്റ് ചെയ്ത കോളജുകളിലെ അധ്യാപകരുടെ യോഗ്യതകൾ സംബന്ധിച്ച് വ്യക്തത വരുത്തേണ്ടത് സർവകലാശാലകളുടെ അധികാര പരിധിയിൽപ്പെട്ടതാണെങ്കിലും സാങ്കേതിക സർവകലാശാല ഇക്കാര്യങ്ങളൊന്നും പരിശോധനക്കു വിധേയമാക്കാത്തതും, യോഗ്യതയില്ലാത്തവരെ ഉത്തരകടലാസ് പരിശോധകരായി നിയമിക്കുക വഴി എൻജിനീയറിങ് വിദ്യാർത്ഥികൾ കൂട്ടത്തോടെ പരാജയപ്പെടുന്നതും സർവകലാശാലയുടെ കാര്യ പ്രാപ്തികുറവ് കൊണ്ടാണെന്ന ആക്ഷേപം ശക്തമാണ്.
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…