gnn24x7

എൻജിനീയറിങ് കോളജുകളിലെ 961 അധ്യാപകർ അയോഗ്യർ; സർവകലാശാല പരിശോധിക്കാത്തതിനാൽ യോഗ്യതയില്ലാത്ത നിരവധിപേർ കോളജുകളിൽ തുടരുന്നുണ്ടെന്ന് സിഎജി

0
239
gnn24x7

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌ത എൻജിനീയറിങ് കോളജുകളിലെ 961 അധ്യാപകർ അയോഗ്യരാണെന്ന് സർക്കാരിനും സാങ്കേതിക സർവകലാശാലയ്ക്കും സിഎജി റിപ്പോർട്ട് നൽകി. സർക്കാർ എൻജിനീയറിങ് കോളജുകളിൽ 93, എയ്ഡഡ് കോളജുകളിൽ 49, സർക്കാർ നിയന്ത്രിത സ്വശ്രയ കോളജിൽ 69, സ്വാശ്രയ കോളജുകളിൽ 750 അയോഗ്യരായ അധ്യാപകരെയാണ് മാനദണ്ഡങ്ങൾ ലംഘിച്ച് നിയമിച്ചതായി സിഎജി കണ്ടെത്തിയത്.

സിഎജി റിപ്പോർട്ടിനെ തുടർന്ന് സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിൽ നിയമിതരായിട്ടുള്ള അധ്യാപകരുടെ യോഗ്യതകൾ സംബന്ധിച്ച വിവരങ്ങൾ സാങ്കേതിക സർവകലാശാല റജിസ്ട്രാർ എല്ലാ കോളജ് പ്രിൻസിപ്പൽമാരോടും രേഖാമൂലം ആവശ്യപ്പെട്ടു. സ്വാശ്രയ കോളജുകളിൽ നിയമിക്കുന്ന അസിസ്റ്റന്റ് പ്രഫസർമാരുടെ യോഗ്യത സർവകലാശാല പരിശോധിക്കാത്തത് കൊണ്ട് യോഗ്യതയില്ലാത്ത നിരവധിപേർ കോളജുകളിൽ തുടരുന്നുണ്ട്.

എഐസിടിഇ 2019ൽ പുറത്തിറക്കിയ മാനദണ്ഡങ്ങൾ മറികടന്ന്, സർക്കാരിന്റെ തലപ്പത്ത് സമ്മർദ്ദം ചെലുത്തിയാണ് യോഗ്യതകളിൽ കുറവു വരുത്തി നിരവധി അധ്യാപകർ പ്രമോഷൻ തസ്തികകൾ നേടിയെടുത്തത്. അസോഷ്യേറ്റ് പ്രഫസർ, പ്രഫസർ, പ്രിൻസിപ്പൽ എന്നീ തസ്തികകളുടെ യോഗ്യതാ മാനദണ്ഡങ്ങളിലാണ് സർക്കാർ ഇളവ് അനുവദിച്ചത്. സംസ്ഥാന സർക്കാരുകൾക്കു യോഗ്യതകളിൽ ഇളവ് അനുവദിക്കാൻ അധികാരമില്ലെന്ന് സുപ്രീം കോടതി ചൂണ്ടികാട്ടി. അഫിലിയേറ്റ് ചെയ്ത കോളജുകളിലെ അധ്യാപകരുടെ യോഗ്യതകൾ സംബന്ധിച്ച് വ്യക്തത വരുത്തേണ്ടത് സർവകലാശാലകളുടെ അധികാര പരിധിയിൽപ്പെട്ടതാണെങ്കിലും സാങ്കേതിക സർവകലാശാല ഇക്കാര്യങ്ങളൊന്നും പരിശോധനക്കു വിധേയമാക്കാത്തതും, യോഗ്യതയില്ലാത്തവരെ ഉത്തരകടലാസ് പരിശോധകരായി നിയമിക്കുക വഴി എൻജിനീയറിങ് വിദ്യാർത്ഥികൾ കൂട്ടത്തോടെ പരാജയപ്പെടുന്നതും സർവകലാശാലയുടെ കാര്യ പ്രാപ്തികുറവ് കൊണ്ടാണെന്ന ആക്ഷേപം ശക്തമാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here