അബുദാബി: അനുമതില്ലാതെ അളവില് കൂടുതല് മരുന്നു കൊണ്ടുവന്നതിന് യുഎഇയില് പിടിയിലായ മലയാളി ജയില് മോചിതനായി. പാലക്കാട് ചെര്പ്പുളശ്ശേരി സ്വദേശി നൗഫലിനെയാണ് അല്ഐന് അപ്പീല് കോടതി കുറ്റവിമുക്തനാക്കിയത്. 90 ദിവസങ്ങള്ക്ക് ശേഷമാണ് മോചനം ലഭിച്ചത്.
മാര്ച്ച് 30ന് നാട്ടില് നിന്ന് സഹോദരന് നൗഷാദിനൊപ്പം അല്ഐന് രാജ്യാന്തര വിമാനത്താവളത്തിലെത്തിയതാണ് നൗഫല്. സുഖമില്ലാത്ത അനുജന് വേണ്ടി നാട്ടില് നിന്ന് ഗുളികകള് വാങ്ങിയിരുന്നു. ഒരു വര്ഷം വരെയുള്ള ഗുളികകള് കൊണ്ടുപോകാമെന്ന് മെഡിക്കല് ഷോപ്പുകാര് അറിയിച്ചതിനെ തുടര്ന്ന് 289 ഗുളികകള് വാങ്ങി. ഈ മരുന്ന് നൗഫലിന്റെ ബാഗിലാണ് സൂക്ഷിച്ചിരുന്നത്. മരുന്നിന്റെ കുറിപ്പടി നൗഷാദിന്റെ പകലായിരുന്നു.
അല്ഐന് വിമാനത്താവളത്തിലെ പരിശോധനയില് ബാഗില് നിന്ന് ഗുളിക കണ്ടെടുത്തു. ഈ ഗുളികയക്ക് നിയന്ത്രണം ഉണ്ടെന്നും ചെറിയ അളവായിരുന്നെങ്കില് കുഴപ്പമില്ലെന്നുമായിരുന്നു അധികൃതര് പറഞ്ഞത്. അപ്പോഴാണ് നൗഫല് ഈ വിവരം അറിഞ്ഞത്. നൗഫലിനെതിരെ കേസെടുത്ത് വിമാനത്താവളത്തില് നിന്ന് ജയിലിലേക്ക് മാറ്റി. ഒരാഴ്ച റിമാന്ഡ് ചെയ്തു.
പ്രോസിക്യൂഷന് മുമ്പില് ഹാജരാക്കി. എന്നാല് ഗുളിക അളവില് കൂടുതലായതിനാല് 20,000 ദിര്ഹം പിഴയും നാടുകടത്തലും ശിക്ഷ വിധിച്ചു. തുടര്ന്ന് അഭിഭാഷകന്റെ സഹായത്തോടെ വിധിക്കെതിരെ അപ്പീല് നല്കി. നൗഫലിന്റെ അനുജനെയും വിളിച്ചുവരുത്തി വിവരങ്ങള് മനസ്സിലാക്കിയ കോടതി ഒടുവില് നൗഫല് കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയായിരുന്നു. ഡോക്ടറുടെ കുറിപ്പടി, മരുന്ന് വാങ്ങിയ ബില്ല്, വിമാന ടിക്കറ്റ്, ബോര്ഡിങ് പാസ്, നൗഷാദിന് നേരത്തെ യുഎഇയിലെ ഡോക്ടര്മാര് എഴുതി കൊടുത്ത കുറിപ്പടി, മെഡിക്കല് റിപ്പോര്ട്ട് എന്നിവയെല്ലാം അറബിയിലേക്ക് മൊഴിമാറ്റി ഹാജരാക്കിയിരുന്നു. തുടര്ന്ന് 90 ദിവസത്തിന് ശേഷം നൗഫല് ജയില് മോചിതനാകുകയായിരുന്നു.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…