തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം ചേരുമ്പോൾ സഭയിൽ അവതരിപ്പിക്കേണ്ട ബില്ലുകൾ ചച്ച ചെയ്യുന്നതിനായാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നത്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയുള്ള ബില്ലുൾപ്പെടെ പരിഗണിക്കും. അതിന് അംഗീകാരം നൽകുന്നതിനാണ് മന്ത്രിസഭാ യോഗം ചേരുന്നത്.
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം, സര്‍വ്വകലാശാല ചാൻസിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിന് അംഗീകാരം നൽകി. നിയമസഭയിൽ അവതരിപ്പിക്കേണ്ട കരട് ബില്ലിനാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യ ദിവസങ്ങളിൽ തന്നെ ബില്ല് അവതരിപ്പിക്കും.
സര്‍ക്കാര്‍ -ഗവര്‍ണര്‍ പോരിന് സമവായ സാധ്യത ഇല്ലാതായോടെയാണ് സര്‍വ്വകലാശാല ചാൻസിലര്‍ പദവിയിൽ നിന്ന് ഗവര്‍ണറെ ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നിയമ സര്‍വ്വകലാശാല ഒഴികെ ബാക്കിയെല്ലാം ചാൻസിലര്‍ ഗവര്‍ണറാണ്. ഓരോ സര്‍വ്വകലാശാലക്കും പ്രത്യേകം ഭേദഗതി ആവശ്യമായതിനാൽ സമാന സ്വഭാവമുള്ള സര്‍വ്വകലാശാലകൾക്ക് ഒരു ചാൻസിലര്‍ എന്ന നിലയിൽ ആകെ അഞ്ച് ബില്ലുകളാണ് തയ്യാറാക്കിയിട്ടുള്ളത്. പുതിയ ചാൻസിലറെ കണ്ടെത്തുമ്പോൾ ഓഫീസ്, ഫോൺ, കാര്‍, എന്നിവ അനുവദിക്കുന്നതിന് ഫണ്ട് ആവശ്യമാണ്.
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച ഡബ്ലിനിൽ ഐറിഷ് നഴ്സസ് ആൻഡ്…
അയർലൻഡിലെ ഭവനവിലകൾ സാമ്പത്തിക അടിസ്ഥാന ഘടകങ്ങൾ കണക്കിലെടുത്തുള്ള ന്യായമായ നിലവാരത്തേക്കാൾ ഏകദേശം 17 ശതമാനം കൂടുതലാണെന്ന് Economic and Social…
ഒക്ടോബർ 5 മുതൽ നിരക്ക് വർധന; ശരാശരി വൈദ്യുതി ബില്ലിൽ 8.9% വർധന അയർലണ്ടിലെ പ്രമുഖ ഊർജ വിതരണ കമ്പനിയായ…
അയർലണ്ടിലെ മലയാളി സംഗീതപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘Vineeth Sreenivasan Live – Sligo’ സംഗീതവിരുന്നിന് മികച്ച പ്രതികരണം. പരിപാടിയുടെ…
'..17 മൊബൈൽ കൺട്രോൾ...സാർ17 ആൻസറിംഗ്...വേസ്റ്റ് ഡമ്പ് യാർഡിനോട് ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഒരു ബോഡി കിട്ടിയതിൻ്റെ ഇൻഫർമേഷനുണ്ട് സാർ...നമുക്കു…
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…