പാലാ: പിഞ്ച്കുഞ്ഞിന്റെ വയറ്റിൽ നിന്നു കാൽ കിലോയോളം തൂക്കം വരുന്ന മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ശസ്ത്രക്രിയയിൽ നീക്കം ചെയ്തു. രാമപുരം സ്വദേശികളായ ദമ്പതികളുടെ 8 മാസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ നിന്നാണ് മുഴ നീക്കം ചെയ്തത്. തുടർച്ചയായ ഛർദ്ധിലിനെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് സ്കാനിങ് നടത്തിയുള്ള വിദഗ്ദ പരിശോധനയിൽ കുഞ്ഞിന്റെ വയറ്റിൽ മുഴ വളരുന്നതായി കണ്ടെത്തി. അത്യപൂർവ്വമായി ഉണ്ടാകുന്ന ലിംഫാൻജിയോമ എന്ന രോഗമാണ് പിഞ്ച്കുഞ്ഞിനെ ബാധിച്ചിരുന്നത്. ശരീരത്തിന്റെ പല ഭാഗങ്ങളിലും അപൂർവ്വമായി കുട്ടികളിൽ ഈ രോഗം കാണപ്പെടാറുണ്ട്. വയറിനുള്ളിൽ കാൽ കിലോയോളം തൂക്കം വരുന്ന വലുപ്പത്തിൽ മുഴ കണ്ടെത്തിയത് അത്യപൂർവ്വമാണ്. മാർ സ്ലീവാ മെഡിസിറ്റിയിലെ പീഡിയാട്രിക് സർജറി വിഭാഗം കൺസൽട്ടന്റ് ഡോ. ചെറിയാൻ ജെറിൻ ഉമ്മന്റെ നേതൃത്വത്തിൽ കുഞ്ഞിന്റെ വയറ്റിൽ നിന്നു മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്തത്. അനസ്തേഷ്യോളജി വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ.എബി ജോണും ശസ്ത്രക്രിയയിൽ പങ്കെടുത്തു. സുഖം പ്രാപിച്ച കുഞ്ഞ് ആശുപത്രിയിൽ നിന്നു മടങ്ങി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…