മുംബൈ: മദ്യപിച്ചു വാഹനം ഓടിച്ചതിനും പൊലീസിനെ അധിക്ഷേപിച്ചതിനും നടി കാവ്യ ഥാപ്പറിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് നിയന്ത്രണം കിട്ടാതെ, വ്യാഴാഴ്ച പുലർച്ചെ ഒന്നിന് ജുഹുവിലെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിനു സമീപമുള്ള കടയിലേക്ക് ഇവരുടെ വാഹനം ഇടിച്ചു കയറി ഒരാൾക്ക് പരുക്കേറ്റിരുന്നു.
സംഭവ സ്ഥലത്തെത്തിയ പൊലീസിനോടു നടി അസഭ്യം പറയുകയും തട്ടിക്കയറുകയും ചെയ്തു. പൊലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ കാവ്യയെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. കാവ്യയുടെ വാഹനം ഇടിച്ച് പരുക്കേറ്റയാളെ പൊലീസ് ആശുപത്രിയിൽ എത്തിച്ചു. തമിഴ്, തെലുങ്കു ചിത്രങ്ങളിൽ കാവ്യ അഭിനയിച്ചിട്ടുണ്ട്.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…