സന്‍ഫ്രാന്‍സിസ്കോ: ട്വിറ്ററിനും ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയ്ക്കും ശേഷം ഇപ്പോൾ ഇ-കോമേഴ്സ് ടെക് ഭീമനായ ആമസോണും ജീവനക്കാരെ പിരിച്ചുവിടുന്നു. ഈ വർഷം ലാഭം നേടുന്നതിൽ പരാജയപ്പെട്ട യൂണിറ്റുകളിലെ ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണ്‍ നീക്കം എന്നാണ് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് പറയുന്നത്.
തങ്ങളുടെ ലാഭകരമല്ലാത്ത വിഭാഗങ്ങളെ വിലയിരുത്തിയാണ് ആമസോണിന്‍റെ ഈ നീക്കം എന്നാണ് വിവരം. ഈ ലാഭകരമല്ലാത്ത വിഭാഗങ്ങളുടെ കൂട്ടത്തില്‍ ആമസോണിന്‍റെ വോയിസ് അസിസ്റ്റ് വിഭാഗമായ അലക്സയും ഉള്‍പ്പെടുന്നു. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ വ്യാഴാഴ്ച തന്നെ ആമസോണിന്‍റെ നീക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം 11 ശതമാനം ജീവനക്കാരെ പിരിച്ചുവിടും എന്നാണ് വിവരം. നേരത്തെ മെറ്റയിലെ കൂട്ടപിരിച്ചുവിടല്‍ മെറ്റ പ്രഖ്യാപിക്കും മുന്‍പ് ലോകത്തെ അറിയിച്ചവരാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍.
മാസങ്ങള്‍ നീണ്ട വിലയിരുത്തലിന് ശേഷം. ലാഭകരമല്ലാത്ത യൂണിറ്റുകളിലെ പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പുതിയ ജോലി കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. റോബോട്ടിക്‌സ് എഐ പോലുള്ള ആമസോണിന്‍റെ വിഭാഗങ്ങളില്‍ വലിയതോതില്‍ പിരിച്ചുവിടല്‍ നടക്കുമെന്നാണ് വിവരം.
ആമസോൺ റോബോട്ടിക്‌സ് എഐയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ജാമി ഷാങ്, തന്നെയും തന്റെ മുഴുവൻ റോബോട്ടിക്‌സ് ടീമിനെയും പിരിച്ചുവിട്ടതായി ലിങ്ക്ഡ്ഇൻ പോസ്റ്റിൽ അറിയിച്ചു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…