അഹമ്മദാബാദ്: കെനിയൻ തലസ്ഥാനമായ നയ്റോബിയിൽ നിന്നും തിങ്കളാഴ്ച അഹമ്മദാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം വൈകിയത് മൂന്ന് ദിവസം. മലയാളി യാത്രക്കാർ അടക്കമുള്ളവർ വിമാനത്തിലും ഹോട്ടലിലുമായി ചിലവഴിച്ചത് 57 മണിക്കൂർ ആണ്. പകരം വിമാനം സജ്ജമാക്കാതെ ദുരിതത്തിലാക്കുന്ന സമീപനം എയർ ഇന്ത്യ അവസാനിപ്പിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
220 ഓളം യാത്രക്കാർ തിങ്കളാഴ്ച ഉച്ചയോടെയാണ് നയ്റോബി വിമാനത്താവളത്തിൽ എത്തിയത്. ഉച്ചക്ക് 1.30നുള്ള എയർ ഇന്ത്യ നയ്റോബി – അഹമ്മദാബാദ് വിമാനത്തിനായിരുന്നു ടിക്കറ്റ് എടുത്തിരുന്നത്. യാത്ര ആരംഭിക്കേണ്ട സമയം കഴിഞ്ഞിട്ടും അറിയിപ്പൊന്നും ലഭിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിമാനം സാങ്കേതിക തകരാറുമൂലം അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ടിട്ടില്ലെന്ന് മനസിലായത്. സർവീസ് തിങ്കളാഴ്ച ഉണ്ടാകില്ലെന്ന അറിയിപ്പ് ലഭിച്ചതോടെ എയർ ഇന്ത്യ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. പിന്നീടുള്ള ആശയവിനിമയമെല്ലാം ഹോട്ടൽ ജീവനക്കാർ വഴിയായിരുന്നു.
മറ്റൊരു സർവീസ് സജ്ജമാക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. പ്രതിഷേധം ശക്തമായതോടെ ബുധനാഴ്ച 5.30 ന് ഇതേ വിമാനം തന്നെ എത്തി. യാത്രക്കാരെ കയറ്റി 6 മണിക്കൂറിനു ശേഷമാണ് നയ്റോബിയിൽ നിന്ന് വിമാനം പറന്നു പൊങ്ങിയത്.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…