ഡൽഹി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിൽ പുതിയ ഭക്ഷണ മെനു അവതരിപ്പിച്ചു. ഉത്സവ സീസൺ ആരംഭിക്കാൻ നാളുകൾ ശേഷിക്കവേയാണ് ആഭ്യന്തര റൂട്ടുകളിൽ പുതിയ മെനു അവതരിപ്പിച്ചിരിക്കുന്നത്.
ഈ വർഷം ആദ്യം ആണ് എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. പത്ത് മാസത്തോളം ടാറ്റയ്ക്ക് കീഴിൽ നിരവധി മാറ്റങ്ങൾക്കാണ് എയർ ഇന്ത്യ വിധേയമാക്കിയിരിക്കുന്നത്. ആഭ്യന്തര വ്യോമയാന മേഖലയിൽ വിപണി വിഹിതം വർധിപ്പിക്കാൻ എയർ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
പുതിയ മെനുവിൽ, രുചികരമായ ഭക്ഷണങ്ങൾ ആണ് അണിനിരത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ പ്രാദേശിക വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പത്ത് തരത്തിലുള്ള ഡെസേർട്ടും മെനുവിൽ ഇടം പിടിച്ചിട്ടുണ്ട്.
യാത്രക്കാർക്കായി പുതിയ മെനു അവതരിപ്പിക്കുന്നതിൽ വളരെയധികം സന്തുഷ്ടരാണെന്നും യാത്രക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഊന്നൽ നൽകി രുചികരമായ ഭക്ഷണം ഉറപ്പാക്കുമെന്നും എയർ ഇന്ത്യയുടെ ഇൻഫ്‌ളൈറ്റ് സർവീസസ് മേധാവി സന്ദീപ് വർമ പറഞ്ഞു. അന്താരാഷ്ട്ര മെനുവും താമസിയാതെ പരിഷ്കരിക്കുമെന്നും ഈ പുതിയ മെനു ആഭ്യന്തര റൂട്ടുകളിൽ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…