ജയ്പുർ: ബാല വിവാഹം രജിസ്റ്റർ ചെയ്യാനുള്ള അനുമതി നൽകി രാജസ്ഥാൻ. ഇനിമുതൽ ബാല വിവാഹങ്ങൾ ഉൾപ്പെടെ സംസ്ഥാനത്ത് എല്ലാ വിവാഹങ്ങളും 30 ദിവസത്തിനുള്ളിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം എന്ന നിയമ ഭേദഗതി നിയമസഭ പാസാക്കി. വിവാഹ സമയത്ത് പെൺകുട്ടിക്ക് 18 വയസിന് താഴെയും ആൺകുട്ടിക്ക് 21 വയസിന് താഴെയുമാണെങ്കിൽ പ്രത്യേക സത്യവാങ്മൂലം സമർപ്പിക്കണം.
എന്നാൽ ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മുമ്പ് ജില്ലാ തലത്തിൽ ഡിഎംആർഒ വഴി മാത്രമായിരുന്നു വിവാഹം രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഇനി ബ്ലോക്ക് തലത്തിലും ഓഫീസർമാർ ഉണ്ടാകും.
ബാല വിവാഹങ്ങള്‍ക്ക് നിയമ സാധുത നല്‍കുന്നതാണ് നിയമ ഭേദഗതിയെന്ന് ബിജെപി ആരോപിച്ചു. ‘ഈ നിയമം ജനവിരുദ്ധമാണ്, ബാലവിവാഹത്തെ ന്യായീകരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനാണ് ആളുകൾ ശ്രമിക്കുന്നത്. വിവാഹം കഴിപ്പിക്കാൻ അല്ല. എന്നാൽ ഇത്തരത്തിൽ ബാലവിവാഹത്തെ ന്യായീകരിച്ചാൽ ഇതൊരു തെറ്റായ സന്ദേശം നല്‍കും’ – സ്വതന്ത്ര എംഎൽഎ സന്യം ലോധ പറഞ്ഞു.
ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…
വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ആഗസ്റ്റ് മുപ്പത് ഞായറാഴ്ച്ച…
അയർലണ്ടിൽ ബസ് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ വിസ്റ്റ കരിയർ സൊല്യൂഷൻസ്. യൂറോപ്യൻ യൂണിയൻ/അയർലണ്ട് ഡ്രൈവിംഗ് ലൈസൻസുള്ള പരിചയസമ്പന്നരായ ഡ്രൈവർമാർക്കാണ്…
കാഠ്മണ്ഡു: വൻ പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ. കനത്ത മഴയും മൂടൽമഞ്ഞും കാരണം ശനിയാഴ്ച തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ…
മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക…
വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 19-ാമത് ഓണാഘോഷം 'ശ്രാവണം-26' നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) മൂൺകോയിൻ പാരിഷ് ഹാളിൽ (Mooncoin…