കോഴിക്കോട്: ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിക്കുന്നത് വിലക്കി മോട്ടോർ വാഹന വകുപ്പിറക്കിയ ഉത്തരവ് ഏറെ വിവാദമായ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി ഗതാഗതമന്ത്രി ആന്‍റണി രാജു രംഗത്ത്. ഹെൽമെറ്റില്‍ കൃത്രിമമായി ക്യാമറ ഘടിപ്പിച്ചാൽ നിയമ വിരുദ്ധമാണ് . കമ്പനികളിൽ തന്നെ ക്യാമറ ഘടിപ്പിച്ച് വരുന്ന ഹെൽമറ്റുകൾ ഉപയോഗിക്കാം.ഹെല്‍മറ്റില്‍ തന്നെ ക്യാമറ വക്കണമമെന്ന് എന്തിനാണ് വാശി.ഉദ്യോഗസ്ഥരുടെ ചട്ടലംഘനം കണ്ടെത്താനാണെങ്കില്‍ വസ്ത്രത്തിലോ മറ്റെവിടെയെങ്കിലുമോ വെച്ചു കൂടേയെന്നും മന്ത്രി ചോദിച്ചു.
ഹെൽമറ്റുകളുടെ ഘടനയിൽ വരുത്തുന്ന മാറ്റം അപകടങ്ങൾ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിറക്കിയത്. ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിച്ചത് കണ്ടെത്തിയാൽ 1000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. ആവശ്യമെങ്കിൽ മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി. അടുത്തിടെ ഉണ്ടായ അപകടങ്ങളിൽ ക്യാമറ വച്ച ഹെൽമറ്റ് ധരിച്ചവർക്ക് പരിക്കേൽക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…