കൊല്‍ക്കത്ത: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടി ലോക റെക്കോര്‍ഡ് കുറിച്ച് ഇന്ത്യയുടെ യുവതാരം. രഞ്ജി ട്രോഫിയില്‍ മിസോറാമിനെതിരെ ബിഹാറിനായി യുവതാരം സകീബുല്‍ ഗനി അടിച്ചെടുത്തത് 341 റണ്‍സാണ്. അഞ്ചാമനായി ക്രീസിലെത്തിയ താരം 405 പന്തില്‍ 56 ഫോറും രണ്ടു സിക്‌സും സഹിതമാണ് 341 റണ്‍സ് നേടിയത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് ഗനി സ്വന്തമാക്കിയത്. ഇതോടെ 2018-19 സീസണില്‍ മധ്യപ്രദേശിനായി അരങ്ങേറ്റ മത്സരത്തില്‍ പുറത്താകാതെ 267 റണ്‍സ് നേടിയ അജയ് റൊഹേരയുടെ റെക്കോര്‍ഡ് പഴങ്കഥയായി. ഹൈദരാബാദിനെതിരേ ആയിരുന്നു റൊഹേരയുടെ പ്രകടനം.
മിസോറാമിനെതിരേ അടിച്ചുതകര്‍ത്ത 22-കാരനായ ഗനി 387 പന്തിലാണ് ട്രിപ്പിള്‍ സെഞ്ചുറി പിന്നിട്ടത്. 50 ഫോറുകള്‍ സഹിതമായിരുന്നു ഇത്. അതായത് 300 റണ്‍സില്‍ 200 റണ്‍സും നേടിയത് ഫോറിലൂടെയാണ്. നാലാം വിക്കറ്റില്‍ ബാബുല്‍ കുമാറിനൊപ്പം വലിയ സ്‌കോറിന്റെ കൂട്ടുകെട്ടും താരം പടുത്തുയര്‍ത്തി. 756 പന്തില്‍ 538 റണ്‍സാണ് ഇരുവരും അടിച്ചുകൂട്ടിയത്. ഇരട്ട സെഞ്ചുറി പിന്നിട്ട ബാബുല്‍ ക്രീസില്‍ തുടരുകയാണ്. ഇരുവരുടേയും പ്രകടനത്തിന്റെ ഹലത്തില്‍ ബിഹാറിന്റെ സ്‌കോര്‍ 600 റണ്‍സ് കടന്നു.
ബാബുല്‍ കുമാറിനൊപ്പമുള്ള കൂട്ടുകെട്ട് രഞ്ജി ട്രോഫി ചരിത്രത്തിലെ നാലാം വിക്കറ്റിലെ ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ടാണ്. 1946-47 സീസണില്‍ 577 റണ്‍സ് അടിച്ച വിജയ് ഹസാരെ-ഗുല്‍ മുഹമ്മദ് കൂട്ടുകെട്ടാണ് ഒന്നാം സ്ഥാനത്ത്. രഞ്ജിയില്‍ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ കൂട്ടുകെട്ട് എന്ന റെക്കോര്‍ഡും ബാബുല്‍-ഗനി സഖ്യം സ്വന്തമാക്കി. 2016-17 സീസണില്‍ മഹാരാഷ്ട്രക്കായി സ്വപ്‌നില്‍ ഗുഗാലെ-അങ്കിത് ബാവ്‌നെ എന്നിവര്‍ പടുത്തുയര്‍ത്തിയ വഴിപിരിയാത്ത 594 റണ്‍സ് കൂട്ടുകെട്ടാണ് ഒന്നാമത്. വിജയ് ഹസാരെ-ഗുല്‍ മുഹമ്മദ സഖ്യത്തിന്റെ 577 റണ്‍സാണ് രണ്ടാം സ്ഥാനത്തുള്ളത്.
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…
B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…
മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…