ബേയ് ഓവല്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശിന് മികച്ച സ്‌കോര്‍. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് ആറുവിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സെടുത്തിട്ടുണ്ട്. ആദ്യ ഇന്നിങ്‌സില്‍ 73 റണ്‍സിന്റെ ലീഡും സ്വന്തമാക്കി. ന്യൂസീലന്‍ഡ് ആദ്യ ഇന്നിങ്‌സില്‍ 328 റണ്‍സിന് പുറത്തായിരുന്നു. മൂന്നാം ദിനം മത്സരം അവസാനിക്കുമ്പോള്‍ സന്ദര്‍ശകര്‍ക്ക് വേണ്ടി 11 റണ്‍സെടുത്ത് യാസിര്‍ അലിയും 20 റണ്‍സുമായി മെഹ്ദി ഹസനും പുറത്താവാതെ നില്‍ക്കുന്നു.
നായകന്‍ മോനിമുള്‍ ഹഖ് 88 റണ്‍സെടുത്തപ്പോള്‍ ലിട്ടണ്‍ ദാസ് 86 റണ്‍സ് നേടി. മഹ്മുദുള്‍ ഹസന്‍ 78 റണ്‍സെടുത്തും നജീമുള്‍ ഹുസൈന്‍ 64 റണ്‍സ് നേടിയും പുറത്തായി. ന്യൂസീലന്‍ഡിനുവേണ്ടി ട്രെന്റ് ബോള്‍ട്ടും നീല്‍ വാഗ്നറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നാലാം ദിനം പരമാവധി റണ്‍സെടുക്കാനാകും ബംഗ്ലാദേശ് ശ്രമിക്കുക. പരമ്പരയില്‍ ആകെ രണ്ട് ടെസ്റ്റ് മത്സരങ്ങളാണുള്ളത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…