പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ്ണ മാതൃ ശിശു പരിചരണ പദ്ധതിയായ ബഡ്സിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം മിയ ജോർജ് നിർവഹിച്ചു. ഹോസ്പിറ്റൽ ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ടസ് ഡയറക്ടർ റവ. ഫാ. ജോസ് കീരഞ്ചിറ അധ്യക്ഷത വഹിച്ചു.
ഗർഭധാരണ സമയം മുതൽ കുഞ്ഞിന് 5 വയസ് ആകുന്നതു വരെ അമ്മയേയും നവജാത ശിശുവിനെയും പരിപോഷിപ്പിക്കാനും സംരക്ഷിക്കാനും ലക്ഷ്യമിടുന്ന പദ്ധതിയാണ് ബഡ്സ്. പ്രസവത്തിനു മുൻപുള്ള പരിചരണം മുതൽ പ്രസവാനന്തര പരിചരണം വരെ വേണ്ട നിർദേശങ്ങളൂം അതിനു ശേഷം സന്തോഷകരമായ രക്ഷകർതൃത്വത്തിനായി വേണ്ട കാര്യങ്ങളും ബഡ്സിൽ ഉൾപ്പെടുന്നു. പ്രത്യേക ഗർഭകാല പാക്കേജുകൾ, സൗജന്യ ഗർഭകാല ക്ലാസുകൾ, കൗൺസലിങ് സേവനങ്ങൾ, വാക്സിനേഷൻ തുടങ്ങി നിരവധി സേവനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. പ്രത്യേക ത്രൈമാസ പാക്കേജും പരിശോധനകളുടെ സമ്പൂർണ്ണ വിവരങ്ങൾ അടങ്ങിയ ബുക്കും ബഡ്സ് പദ്ധതിയിൽ ഉൾപ്പെടുന്നു. ഭാവിയിൽ ഗർഭധാരണത്തിനുള്ള റഫറൻസ് ആയിട്ടും ഈ ബുക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും. 6 ഡോക്ടർമാർ നേതൃത്വം നൽകുന്ന ഗൈനക്കോളജി, നിയനറ്റോളജി എന്നീ വിഭാഗങ്ങളിൽ പ്രവർത്തനം തുടങ്ങി 4 വർഷത്തിനുള്ളിൽ 2400 കുഞ്ഞുങ്ങൾ ജനിച്ചിരുന്നു.
ആശുപത്രി ഡയറക്ടർ റവ. ഡോ. ഇമ്മാനുവൽ പാറേക്കാട്ട്, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു, ഗൈനക്കോളജി വിഭാഗം സിനിയർ കൺസൾട്ടന്റ് ഡോ. സബിത അഗസ്റ്റിൻ, നിയനറ്റോളജി വിഭാഗം കൺസൽട്ടന്റ് ഡോ. അനിൽ നാരായണൻ എന്നിവർ പങ്കെടുത്തു.
Photo caption
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിച്ച സമ്പൂർണ്ണ മാതൃ ശിശു പരിചരണ പദ്ധതിയായ ബഡ്സിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം മിയ ജോർജ് നിർവഹി ക്കുന്നു. ഗൈനക്കോളജി വിഭാഗം സിനിയർ കൺസൾട്ടന്റ് ഡോ. സബിത അഗസ്റ്റിൻ, ഹോസ്പിറ്റൽ ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ. ഫാ. ജോസ് കീരഞ്ചിറ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു, നിയനറ്റോളജി വിഭാഗം കൺസൽട്ടന്റ് ഡോ. അനിൽ നാരായണൻ എന്നിവർ സമീപം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…