സാൻഫ്രാൻസിസ്കോ: ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സമ്പത്ത് നഷ്‌ടമായതിന്റെ ലോക റെക്കോർഡ് ഇലോൺ മസ്കിനെന്ന് റിപ്പോർട്ട്. 2000-ൽ ജാപ്പനീസ് ടെക് നിക്ഷേപകനായ മസയോഷി സൺ സ്ഥാപിച്ച 58.6 ബില്യൺ ഡോളറിന്റെ മുൻ റെക്കോർഡിനെ മസ്‌ക് മറികടന്നു. 2021 നവംബർ മുതൽ മസ്‌കിന് ഏകദേശം 182 ബില്യൺ ഡോളർ നഷ്ടപ്പെട്ടുവെന്ന് ഫോബ്‌സിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ 200 ബില്യൺ ഡോളർ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മറ്റ് സ്രോതസ്സുകൾ വ്യക്തമാക്കുന്നു.
ഇലോൺ മാസ്കിന്റെ ആസ്തി 2021 നവംബറിലെ 320 ബില്യൺ ഡോളറിൽ നിന്ന് 2023 ജനുവരി വരെ 137 ബില്യൺ ഡോളറായി കുറഞ്ഞു. ടെസ്‌ലയുടെ ഓഹരികളുടെ മോശം പ്രകടനമാണ് ഇതിന് കാരണം. കഴിഞ്ഞ മാസം, അദ്ദേഹം 3.58 ബില്യൺ ഡോളർ മൂല്യമുള്ള ഓഹരി വിറ്റു, ഏപ്രിൽ മുതൽ അദ്ദേഹത്തിന്റെ മൊത്തം വിൽപ്പന 23 ബില്യൺ ഡോളറായി ഉയർന്നു.
ഫ്രഞ്ച് വ്യവസായിയായ ബെർണാഡ് അർണോൾട്ട് മസ്കിനെ മറികടന്ന് ലോക സമ്പന്നരിൽ ഒന്നാം സ്ഥാനത്ത് എത്തി. ലോക സമ്പന്നരിൽ ഒന്നാം സ്ഥാനം ഇലോൺ മസ്‌കിനായിരുന്നു. 21 ഒക്ടോബറിൽ ടെസ്‌ല ആദ്യമായി 1 ട്രില്യൺ വിപണി മൂലധനം നേടിയിരുന്നു. അതേസമയം, ടെസ്‌ലയുടെ മേലുള്ള സമ്മർദ്ദം രൂക്ഷമായതോടെ, ടെസ്‌ല ഓഹരികള്‍ ഇടിഞ്ഞു തുടങ്ങി. കൂടാതെ മസ്‌ക് ഈ വർഷം 44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങാനായി , ടെസ്‌ലയുടെ ഓഹരികൾ വിറ്റിരുന്നു.
ട്വിറ്റർ ഏറ്റെടുക്കലിനുശേഷം, മസ്‌ക് കൂടുതലും ട്വിറ്ററിൽ വ്യാപൃതനായിരുന്നു, ഇത് ടെസ്‌ലയുടെ ഓഹരികൾ നഷ്‌ടപ്പെടാൻ കാരണമായി. വർഷം മുഴുവനും ടെസ്‌ലയുടെ നിരവധി ഓഹരികൾ മസ്‌ക് വിറ്റു.
ഒക്ടോബറിൽ ഏകദേശം 44 ബില്യൺ ഡോളറിന് മസ്‌ക് ട്വിറ്റർ വാങ്ങിയതിന് ശേഷമാണ് ഈ ഭയാനകമായ ഇടിവ് ഉണ്ടായതെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. 2000 ഫെബ്രുവരിയിൽ 78 ബില്യൺ ഡോളറുണ്ടായിരുന്ന മസായോഷി സോണിന്റെ ആസ്തി അതേ വർഷം ജൂലൈയിൽ 19.4 ബില്യൺ ഡോളറായി കുറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…