Global News

മരണനിരക്ക് ഉയർന്നു, യൂറോപ്പിൽ ജനസംഖ്യ താഴേക്ക്

യൂറോപ്യൻ ജനസംഖ്യയുടെ ഗ്രാഫ്താഴേക്കാണെന്നും, സമീപ ഭാവിയിലും ഇതേ അവസ്ഥ തുടരുമെന്നും യൂറോപ്യൻ യൂണിയൻ (ഇയു) സ്റ്റാറ്റിസ്റ്റിക് ഡിപ്പാർട്ടമെന്റ് യൂറോസ്റ്റാറ്റ് പറയുന്നു. 1.72 ലക്ഷം പേരുടെ കുറവാണ് ഒരു വർഷം കൊണ്ട് ഇയുവിൽ ഉണ്ടായിരിക്കുന്നത്. യൂറോപ്പ്യൻ സ്ത്രീകളിലെ ഫെർട്ടിലിറ്റി നിരക്ക് (ഓരോ സ്ത്രീക്കും ജനിക്കുന്ന കുട്ടികളുടെ ആകെ എണ്ണം) കുറയുന്നതും, ജനസംഖ്യയുടെ വാർധക്യവുമാണ് നിഗമനങ്ങൾക്ക് ആധാരം

ജനനങ്ങളെക്കാൾ മരണങ്ങളാണ് വർഷങ്ങളായി യൂറോപ്പിൽ കുടിയേറ്റങ്ങളിലൂടെയാണ് യൂറോപ്യൻ ജനസംഖ്യ പിടിച്ചുനിന്നിരുന്നത്. പോയ രണ്ടു വർഷങ്ങൾ കോവിഡ്കുടുതലെങ്കിലും, വർഷങ്ങളായപ്പോൾ, മരണ നിരക്ക് ജനന നിരക്കിനേക്കാൾ ക്രമാതീതമായി കൂടിയതും, കുടിയേറ്റം കുറഞ്ഞതുമാണ് ഇപ്പോഴത്തെ കുത്തനെയുള്ള കുറവിന് ആധാരം. 2020 ആദ്യം 44.73 കോടിയായിരുന്നു ഇയു ജനസംഖ്യയെങ്കിൽ ഈ വർഷം ആദ്യം അത് 44.68 കോടിയിലേക്ക് താഴ്ന്നു. ഇറ്റലിയിലാണ് ഒരു വർഷത്തിനുള്ളിൽ ഏറ്റവും അധികം കുറവ്. ഇവിടെ 2.53 ലക്ഷം പേർ കുറഞ്ഞു.

1960ലെ 35.45 കോടിയിൽ നിന്ന് 2022 ൽ യൂറോപ്യൻ യൂണിയൻ ജനസംഖ്യ 44.68 കോടിയിലേക്ക് വർധിച്ചു, 9.23 കോടിയുടെ വർധനവ്. 1960-കളിൽ പ്രതിവർഷം ഏകദേശം 30 ലക്ഷം ആളുകളുടെ വളർച്ചയാണ് ഉണ്ടായതെങ്കിൽ, 2005-നും 2022-നും ഇടയിൽ ഇത് പ്രതിവർഷം ശരാശരി ഏഴു ലക്ഷത്തിലേക്ക് കുറഞ്ഞുവെന്ന് യൂറോസ്റ്റാറ്റ് പറയുന്നു. 2011 വരെ മരണ നിരക്കിനേക്കാൾ ജനന നിരക്ക് ഉയർന്ന് നിന്നപ്പോൾ 2012 മുതൽ ഇത് മറിച്ചായി. പിന്നീട് കുടിയേറ്റമാണ് യൂറോപ്പിലെ ജനസംഖ്യാ വളർച്ചയുടെ പ്രധാന ഘടകമായത്.

പോയ വർഷങ്ങളിലെ യൂറോസോണിലെ ശരാശരി ജനന നിരക്കായ 41 ലക്ഷം തുടർന്നേക്കാമെങ്കിലും, 2070-ഓടെ, ഇയു ജനസംഖ്യയുടെ 30.3 ശതമാനത്തിന് 65 ന് മുകളിൽ പ്രായമാകുമെന്ന് യൂറോപ്യൻ കമ്മീഷൻ കണക്കാക്കുന്നു. ഇതിലെ തന്നെ 13.2 ശതമാനം 80 കഴിഞ്ഞവരായിരിക്കും. വൃദ്ധജന സംരക്ഷണം ആവശ്യമുള്ളവരുടെ എണ്ണം 2030-ൽ 23.6 ദശലക്ഷവും 2050-ൽ 30.5 ദശലക്ഷവുമായി ഉയരുമെന്നാണ് നിഗമനം. കണക്കുകൾ തൊഴിൽ വിപണിയുടെയും, പെൻഷനുകളും ആരോഗ്യ പരിരക്ഷയും പോലെയുള്ള സാമൂഹിക സുരക്ഷാ സേവനങ്ങളുടെയും ഭാവിയെക്കുറിച്ച് ആശങ്കകൾ ഉയർത്തുന്നുണ്ട്.

Newsdesk

Recent Posts

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

3 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

16 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

18 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

18 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

18 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

1 day ago