കൊൽക്കത്ത: പ്രശസ്ത ബംഗാളി ഗായിക സന്ധ്യ മുഖർജി പത്മശ്രീ പുരസ്കാരം നിരസിച്ചു. പുരസ്കാരം നൽകുന്നതുമായി ബന്ധപ്പെട്ട വിവരം അറിയിക്കാൻ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ സന്ധ്യയെ ബന്ധപ്പെട്ടിരുന്നു. എന്നാൽ പുരസ്കാരം സന്ധ്യ നിരസിച്ചതായി മകൻ സൗമ്യ സെൻഗുപ്ത അറിയിച്ചു. പതിറ്റാണ്ടുകളായി ബംഗാളി സംഗീതരംഗത്ത് നിറസാന്നിധ്യമായി നിൽക്കുന്ന ആളാണ് തന്റെ അമ്മ. അവർക്ക് 90ാം വയസ്സിൽ ഈ പുരസ്കാരം നൽകുന്നത് അനാദരവായി തോന്നിയതിനാലാണ് നിരസിച്ചതെന്നും മകൾ അറിയിച്ചു.
ബംഗ്ലാ ബിഭൂഷൺ ഉൾപ്പെടെ വിഖ്യാത പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഗായികയ്ക്ക് പത്മശ്രീ നൽകാനുള്ള തീരുമാനം കരിയറിനെ താഴ്‌ത്തിക്കെട്ടുന്നതാണെന്നു കുടുംബം ചൂണ്ടിക്കാട്ടി. ഇതിനെ രാഷ്ട്രീയമായി കൂട്ടികലർത്തരുതെന്നും അവർ പറഞ്ഞു. മുൻ ബംഗാൾ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയും പത്മഭുഷൺ നിരസിച്ചിരുന്നു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…