ഹവാന: ക്യൂബയിൽ ഫൈവ് സ്റ്റാർ ഹോട്ടലിനു മുന്നിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 22 പേർ മരിച്ചു. 60 പേർക്ക് പരുക്കേറ്റു. പഴയ ഹവാനയിലെ പ്രമുഖ ഹോട്ടലായ സരട്ടോഗയിലാണ് അപകടമുണ്ടായത്. ഹോട്ടലിനു പുറത്ത് നിർത്തിയിട്ടിരുന്ന ഗ്യാസ് ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു.
കോവിഡിനു ശേഷം ഹോട്ടൽ തുറന്നു പ്രവർത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായപ്പോഴാണ് അപകടം. കെട്ടിടത്തിന്റെ പല നിലകളും തകർന്നു. ഒരു കുട്ടിയും ഗർഭിണിയും മരിച്ചവരിൽ ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു. ഹോട്ടലിന്റെ തൊട്ടുപുറകിലുണ്ടായിരുന്ന സ്കൂളിന് യാതൊരു കേടുപാടും സംഭവിച്ചില്ല. കുട്ടികളെല്ലാം സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
ക്യൂബ പ്രസിഡന്റ് മിഖുവേൽ ഡിയാസ് കാനെൽ സംഭവസ്ഥലം സന്ദർശിച്ചു. ഇത് ആക്രമണമല്ലെന്നും ദൗർഭാഗ്യകരമായ സംഭവമാണെന്നും അദ്ദേഹം പ്രതികരിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൽ നിർമിച്ച ഹോട്ടൽ കെട്ടിടം ഹവാനയിലെ ടൂറിസത്തിന്റെ അടയാളമായിരുന്നു. പല പ്രമുഖരും ക്യൂബയിലെത്തിയാൽ ഈ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…