Global News

ഹൃദ്രോ​ഗികൾക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ ഹാർട്ട് ഫെയിലർ ക്ലിനിക്ക് പ്രവർത്തനം തുടങ്ങി

 

പാലാ: ഹൃദ്രോ​ഗ സംബന്ധമായ രോ​ഗങ്ങൾ നേരിടുന്നവർക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ കാർഡിയാക് സയൻസസ് വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ പുതിയ ഹാർട്ട് ഫെയിലർ ക്ലിനിക്കിനു തുടക്കമായി. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചു. സാധാരണക്കാർക്കും ആധുനിക ചികിത്സകൾ ഒരു കുടക്കീഴിൽ ഒരുക്കുന്ന മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്നു അദ്ദേ​ഹം പറഞ്ഞു. 

പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ആധ്യാത്മികമായ വീക്ഷണത്തോട് കൂടിയാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ ഓരോ പ്രവർത്തനങ്ങളുമെന്നു ബിഷപ് പറഞ്ഞു. കാഴ്ച്ചയുള്ള ഹൃദയത്തിന്റെ ഉടമകളായിരിക്കാൻ ഓരോരുത്തർക്കും സാധിക്കണം. വിവിധ തരത്തിൽ ഹൃദയത്തിനു അസുഖം നേരിടുന്നവർക്ക് പുതിയ കാഴ്ച്ചപ്പാടുകളോടെ ആധുനിക ചികിത്സകൾ നൽകാൻ പുതിയ ക്ലിനിക്കിലൂടെ സാധിക്കുമെന്നും ബിഷപ് പറഞ്ഞു. ഹാർട്ട് ഫെയിലർ ക്ലിനിക്കിനെ കുറിച്ച് കാർഡിയാക് സയൻസസ് വിഭാ​ഗം മേധാവി ഡോ.രാംദാസ് നായിക് വിശദീകരിച്ചു. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു എന്നിവർ പ്രസം​ഗിച്ചു. 

ഹൃദ്രോ​ഗികൾക്കും ഹൃദ്രോ​ഗലക്ഷണങ്ങൾ ഉള്ളവർക്കും ആധുനിക സമ​​ഗ്ര ചികിത്സകൾ ഉറപ്പാക്കുക എന്നതാണ് ക്ലിനിക്കിന്റെ ലക്ഷ്യം. ജന്മനാ ഹൃദ്രോ​ഗബാധിതർ, ജീവിതശൈലി രോ​ഗം നേരിടുന്നവർ, ഹൃദയത്തിന്റെ പമ്പിം​ഗ് കുറഞ്ഞവർ, ഹൃദ്രോ​ഗ ചികിത്സ നടത്തി വരുന്നവർ എന്നിവർക്കും ക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടും. ഹൃദ്രോ​ഗചികിത്സ രം​ഗത്തെ പ്രമുഖരും വി​​ദ​ഗ്ധരുമായ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ഹാർട്ട് ഫെയിലർ ക്ലിനിക്കിന്റെ പ്രവർത്തനം. ക്ലിനിക്കിൽ ഉൾപ്പെടുന്നവർക്ക് വ്യക്തി​ഗത ചികിത്സാപദ്ധതികളും പ്രത്യേക കൺസൾട്ടേഷൻ പാക്കേജുകളും ലഭ്യമാകും. 

ഡോക്ടർമാരുടെ പരിശോധനകളെ തുടർന്നാണ് ക്ലിനിക്കിലേക്ക് അർഹരായവരെ കണ്ടെത്തുന്നത്. എല്ലാ ദിവസവും ക്ലിനിക്കിന്റെ സേവനം ലഭ്യമാണ്. രോ​ഗികൾക്കായി പ്രത്യേക ഹെൽത്ത് സ്ക്രീനിം​ഗ് കാർഡും ഉണ്ടാകും. വി​ദ​ഗ്ധ ചികിത്സ ആവശ്യമുള്ളവർക്ക് 24 മണിക്കൂറും വി​ദ​ഗ്ധരെ ബന്ധപ്പെടാനും അവസരം ഉണ്ട്. ക്ലിനിക്കിന്റെ ഭാ​ഗമാകുന്നവർക്ക് പ്രത്യേക ചികിത്സനിരക്കുകളും, ലാബ് റേഡിയോളജി സേവനങ്ങൾക്ക് പ്രത്യേക പരി​ഗണനകളും ലഭ്യമാണ്. പേഷ്യന്റ് കൗൺസലിം​ഗ്, ഡയറ്റീഷ്യന്മാരുടെ സേവനം, കുടുംബാ​ഗങ്ങൾക്കായി പ്രത്യേക കൗൺസലിം​ഗ് തുടങ്ങിയ സേവനങ്ങളുമുണ്ട്. വി​ദ​ഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും ആൻജിയോപ്ലാസ്റ്റി സൗകര്യവും അത്യാധുനിക കാത്ത് ലാബും മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രത്യേകതാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

1 hour ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

3 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

5 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

22 hours ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

1 day ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

1 day ago