യുഎഇ: 5 വർഷത്തിനിടെ ഒന്നിലധികം തവണ യുഎഇയിലേക്ക് വരാന്‍ കഴിയുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്ക് ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ്(ICA)ൻറെ വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. എല്ലാ രാജ്യക്കാർക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം. സ്വന്തം സ്പോണ്‍സർഷിപ്പില്‍ ഇത് സാധ്യമാകും. ഇതുമായി ബന്ധപ്പെട്ടുളള നടപടിക്രമങ്ങള്‍ കഴിഞ്ഞ ഓഗസ്റ്റ് നാലിന് സമൂഹമാധ്യമ അക്കൗണ്ടിലൂടെ ഫെഡറല്‍ അതോറിറ്റി വിശദീകരിച്ചിരുന്നു.
www.ica.gov.ae വെബ്സൈറ്റിലൂടെയാണ് വിസയ്ക്കായി അപേക്ഷിക്കേണ്ടത്. ഇചാനല്‍ സർവ്വീസിലെ പബ്ലിക് സർവ്വീസിലൂടെ നടപടികള്‍ ആരംഭിക്കാം. ഇതിനായി വിസ മള്‍ട്ടിപ്പിള്‍ എന്‍ട്രിയെന്ന ഓപ്ഷനാണ് തെരഞ്ഞെടുക്കേണ്ടത്. ഫോട്ടോ, പാസ്പോർട്ട്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പകർപ്പ് എന്നിവയും ഇതിനൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. അപേക്ഷകന് 4000 ഡോളറിന്‍റെ ബാലന്‍സ് ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്. ആറുമാസക്കാലയളവിലെ ബാങ്ക് സ്റ്റേറ്റ്മെന്റും സമർപ്പിക്കണം. 650 ദിർഹമാണ് ആപ്ലിക്കേഷനുളള ഫീസ്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…