gnn24x7

ഒന്നിലധികം തവണ യുഎഇയിലേക്ക് യാത്ര ചെയ്യാൻ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷ സമർപ്പിക്കേണ്ടത് ഇങ്ങനെയാണ്

0
805
gnn24x7

യുഎഇ: 5 വ‍ർഷത്തിനിടെ ഒന്നിലധികം തവണ യുഎഇയിലേക്ക് വരാന്‍ കഴിയുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്ക് ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ്(ICA)ൻറെ വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. എല്ലാ രാജ്യക്കാ‍ർക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം. സ്വന്തം സ്പോണ്‍സർഷിപ്പില്‍ ഇത് സാധ്യമാകും. ഇതുമായി ബന്ധപ്പെട്ടുളള നടപടിക്രമങ്ങള്‍ കഴിഞ്ഞ ഓഗസ്റ്റ് നാലിന് സമൂഹമാധ്യമ അക്കൗണ്ടിലൂടെ ഫെഡറല്‍ അതോറിറ്റി വിശദീകരിച്ചിരുന്നു.

www.ica.gov.ae വെബ്സൈറ്റിലൂടെയാണ് വിസയ്ക്കായി അപേക്ഷിക്കേണ്ടത്. ഇചാനല്‍ സർവ്വീസിലെ പബ്ലിക് സർവ്വീസിലൂടെ നടപടികള്‍ ആരംഭിക്കാം. ഇതിനായി വിസ മള്‍ട്ടിപ്പിള്‍ എന്‍ട്രിയെന്ന ഓപ്ഷനാണ് തെരഞ്ഞെടുക്കേണ്ടത്. ഫോട്ടോ, പാസ്പോർട്ട്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പകർപ്പ് എന്നിവയും ഇതിനൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. അപേക്ഷകന് 4000 ഡോളറിന്‍റെ ബാലന്‍സ് ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്. ആറുമാസക്കാലയളവിലെ ബാങ്ക് സ്റ്റേറ്റ്മെന്റും സമർപ്പിക്കണം. 650 ദിർഹമാണ് ആപ്ലിക്കേഷനുളള ഫീസ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here