Global News

കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ട ആവശ്യമില്ലായിരുന്നു: അരവിന്ദ് കെജ്രിവാള്‍

പനാജി: കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ തന്നേപ്പോലൊരാള്‍ രാഷ്ട്രീയത്തില്‍ വരേണ്ട ആവശ്യമില്ലായിരുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല കെജ്രിവാളിനെ ‘ഛോട്ടാ മോദി”യെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. അദ്ദേഹം എന്ത് വേണമെങ്കിലും പറയട്ടെയെന്നും അത് എന്ത് വ്യത്യാസമാണ് ഉണ്ടാക്കുന്നതെന്നും സുര്‍ജേവാലയുടെ പ്രസ്താവനയെ പരാമര്‍ശിച്ചുകൊണ്ട് അരവിന്ദ് കെജ്രിവാള്‍ ചോദിച്ചു. സ്വപ്‌നത്തില്‍ തന്നെയൊരു പ്രേതത്തെപ്പോലെയാണ് സുര്‍ജേവാല കാണുന്നത്. അദ്ദേഹത്തിന്റെ മനസില്‍ 24 മണിക്കൂറും താനാണ്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചീത്ത പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

തന്നെക്കുറിച്ച് മോശമായി സംസാരിക്കുന്നതിന് പകരം കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമായിരുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ രാഷ്ട്രീയത്തില്‍ കെജ്രിവാളിന്റെ ആവശ്യമില്ലായിരുന്നു. തങ്ങളുടെ പാര്‍ട്ടിയുടെ നല്ല പ്രവര്‍ത്തനം കൊണ്ടാണ് ആളുകള്‍ തന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നതെന്നും കെജ്രിവാൾ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ചെയ്യുന്നത് പോലെ ഗോവയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ സത്യവാങ്മൂലത്തില്‍ ഒപ്പുവെക്കുന്നതിനേക്കുറിച്ചും കൂറുമാറില്ലെന്ന് പ്രതിജ്ഞയെടുക്കുന്നതിനെ കുറിച്ചുമുള്ള ചോദ്യത്തിന് എഎപിയുടെ എല്ലാ നല്ല കാര്യങ്ങളും പകര്‍ത്താന്‍ കോണ്‍ഗ്രസിനെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

Sub Editor

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

12 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

14 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

15 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

16 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

2 days ago