Global News

മാർ സ്ലീവാ മെഡിസിറ്റിക്കു ഇമേജ് പരിസ്ഥിതി മിത്ര സംസ്ഥാന അവാർഡ്

പാലാ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ( ഐ.എം.എ) ഇമേജ് പരിസ്ഥിതിമിത്ര സംസ്ഥാന അവാർഡ് പാലാ മാർ സ്ലീവാ മെഡിസിറ്റിക്കു ലഭിച്ചു. തിരുവല്ലയിൽ നടന്ന ഐ.എം.എ സംസ്ഥാന കോൺഫറൻസിൽ ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ.ഡോ.ജോസഫ്  കണിയോടിക്കൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തിനുള്ള പുരസ്‌കാരം ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.സുൾഫി നൂഹിൽ നിന്ന് ഏറ്റുവാങ്ങി. ആശുപത്രി മാലിന്യങ്ങൾ ശാസ്ത്രീയമായി വേർതിരിക്കുന്നതിനും സംസ്ക്കരിക്കുന്നതിനുമുള്ള മികവാണ് പാലാ മാർ സ്ലീവാ മെഡിസിറ്റിയെ പരിസ്ഥിതിമിത്ര സംസ്ഥാന അവാർഡിനു  അർഹമാക്കിയത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളെയാണ് അവാർഡിനായി പരിഗണിച്ചത്. 650 കിടക്കകളുള്ള മാർ സ്ലീവാ മെഡിസിറ്റിയിൽ ആധുനിക സംവിധാന ങ്ങളോടെയാണ് പരിസ്ഥിതി സൗഹാർദ്ധമായി  മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നടന്നു വരുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…

3 hours ago

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാർ; അയർലണ്ടിലെ നിരവധി വിമാന സർവീസുകൾ റദ്ദാക്കി

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…

15 hours ago

സെപ്റ്റംബറിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ 20ന്

സെപ്റ്റംബർ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…

16 hours ago

സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്: ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുമോ?

നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…

19 hours ago

ഡബ്ലിൻ സിറ്റി സെന്ററിൽ തീപിടിത്തം; പൊതുഗതാഗത സർവീസുകൾക്ക് തടസ്സം

ഡബ്ലിൻ നഗരമധ്യത്തിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പൊതുഗതാഗത സർവീസുകളിൽ വലിയ താമസവും തടസ്സവും നേരിടാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. ഗrafton…

21 hours ago

‘തലയണ’ (ലൂപ്പ് കഥ )

സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ…

22 hours ago