കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ജോളി ജോസഫ്, ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പിൻവലിച്ചു. കണ്ണൂർ വനിതാ ജയിലിൽ തുടരാമെന്നും പരിയാരം മെഡിക്കൽ കോളജിലെ ചികിത്സ മതിയെന്നും കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയെ അറിയിച്ചു.
കോഴിക്കോട് വനിതാ ജയിലിന്റെ മതിൽ അപകടാവസ്ഥയിലായതിനാൽ ജോളി ഉൾപ്പടെ ഒമ്പത് തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റിയിരുന്നു. ജോളിയെ കണ്ണൂർ വനിതാ ജയിലിലേക്കാണ് മാറ്റിയത്. എന്നാൽ ചികിത്സാവശ്യാർഥം തിരികെ കോഴിക്കോട്ടേക്ക് മാറ്റണമെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സിക്കണം എന്നുമായിരുന്നു ജോളി നേരത്തെ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടത്. കോടതിയിൽ സമർപ്പിച്ച ജോളിയുടെ ചികിത്സ രേഖകൾ തിരികെ വേണമെന്ന ആവശ്യം കോടതി ജൂലൈ 12ന് പരിഗണിക്കും.
ആഹ്ലാദഭരിതമായ ഗതകാല സ്മരണകൾ ഉണർത്തിക്കൊണ്ട് മാവേലി മന്നനെ വരവേൽക്കാൻ സെൽബ്രിഡ്ജിലെ മലയാളികൾ ഒരുങ്ങുന്നു. സെൽബ്രിഡ്ജിലെ മലയാളി കൂട്ടായ്മ യുടെ ഓണാഘോഷ…
ഇക്കുറി ഓണത്തിന് സദ്യ കെങ്കേമം ആക്കണ്ടേ.? എന്നാൽ അതിന് ഇനി കറിക്ക് അറിഞ്ഞും അടുക്കളയിൽ വിയർത്തും സമയം കളയണ്ട.. നിങ്ങളുടെ…
അനധികൃത ഐപിടിവി (IPTV) സബ്‌സ്‌ക്രിപ്ഷനുകളും 'ഡോഡ്ജി ബോക്‌സുകളും' (Dodgy Boxes) വിൽക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററായ സ്കൈ (Sky).…
അയർലൻഡ് ഗാൽവേ ഹെഡ്ഫോർഡ് താമസിച്ചിരുന്ന മലയാളി ജയ്ജു ജേക്കബ് (38) നിര്യാതനായി ഭാര്യ: നിമിഷ തോമസ് , മക്കൾ : ഐറിസ്…
അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ട് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടക്കുന്ന അനധികൃത യൂറോ–INR എക്സ്ചേഞ്ച് ഇടപാടുകളെ മറയാക്കി പ്രവർത്തിക്കുന്ന തട്ടിപ്പ്…
സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ (Money Laundering), തീവ്രവാദ ധനസഹായം (Terrorist Financing) എന്നിവ തടയുന്നതിനായി അയർലണ്ട് സർക്കാർ 30-പോയിന്റ്…