കുവൈത്ത്: ഇന്ത്യയടക്കമുള്ള ആറുരാജ്യങ്ങളിൽനിന്ന് നേരിട്ട് കുവൈത്തിലേക്ക് വിമാനസർവീസ് ആരംഭിക്കാനുള്ള അനുമതി ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാനസർവീസ് വ്യാഴാഴ്ച പുനരാരംഭിക്കുന്നു. രണ്ട് വിമാനങ്ങളാവും ഇന്ത്യയിൽനിന്ന് നേരിട്ട് സർവീസ് നടത്തുക. ഇതുസംബന്ധിച്ചുള്ള പുതിയ മാർഗനിർദേശങ്ങളും കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ടു.
കുവൈത്തിന് അകത്തുനിന്നും പുറത്തുനിന്നും വാക്സിൻ എടുത്തവരെ വിവിധ വിഭാഗങ്ങളാക്കി തരംതിരിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യയിൽനിന്ന് കുവൈത്തിലെത്തുന്നവർ അംഗീകൃത വാക്സിനുകളായ ഫൈസർ, ആസ്ട്രസെനക (കോവിഷീൽഡ്), മോഡേണ എന്നിവ രണ്ടുഡോസും ജോൺസൻ ആൻഡ് ജോൺസൺ ഒരു ഡോസും പൂർത്തിയാക്കിയിരിക്കണം. കുവൈത്ത് അംഗീകൃതമല്ലാത്ത സിനോഫാം, സ്പുട്‌നിക്, സിനോവാക് എന്നിവ സ്വീകരിച്ചവർ ഇതിനുപുറമേ കുവൈത്ത് അംഗീകൃത വാക്‌സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ ഒരു ഡോസെങ്കിലും സ്വീകരിക്കണം. കുവൈത്തിൽനിന്ന് വാക്സിൻ സ്വീകരിച്ച് നാട്ടിലേക്ക് പോയവർ കുവൈത്ത് ഇമ്യൂൺ ആപ്പിലും മൊബൈൽ ഐ.ഡി. ആപ്പിലും സ്റ്റാറ്റസ് പച്ച നിറമായി കാണിക്കണം.
വാക്സിനേഷൻ പൂർത്തിയാക്കിയ സ്വദേശികളും സാധുവായ താമസരേഖയുള്ള വിദേശികളും വാക്സിനെടുത്ത പുതിയ വിസയിലുള്ളവരും 72 മണിക്കൂറിനുള്ളിലുള്ള കോവിഡ് ആർ.ടി.പി.സി.ആർ. ഫലം കരുതണം. ശ്ലോനിക് ആപ്പിൽ രജിസ്‌ട്രേഷൻ ഉണ്ടാവണം. ഇവർക്ക് ഏഴുദിവസത്തെ ഹോം ക്വാറന്റീനാണ്. മൂന്നുദിവസത്തിനുശേഷം കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെങ്കിൽ ക്വാറന്റീൻ അവസാനിപ്പിക്കാം.
വാക്സിനേഷൻ സ്വീകരിക്കാത്ത പ്രത്യേക ഇളവ് ലഭിച്ചവർ 72 മണിക്കൂറിനുള്ളിലുള്ള കോവിഡ് ആർ.ടി.പി.സി.ആർ. ഫലം കരുതുകയും ശ്ലോനിക് ആപ്പിൽ രജിസ്റ്റർചെയ്യുകയും വേണം. കൂടാതെ ഇവർക്ക് ഏഴുദിവസത്തെ ഹോട്ടൽ ക്വാറന്റീൻ, അതിനുശേഷം ഏഴുദിവസത്തെ ഹോം ക്വാറന്റീൻ എന്നിവ നിർബന്ധമാണ്. കുവൈത്തിലെത്തി 24 മണിക്കൂറിനകം ആദ്യ പി.സി.ആർ പരിശോധന, ആറാംദിവസം രണ്ടാമത്തെ പി.സി.ആർ പരിശോധന എന്നിവ നടത്തണം. ഇവയുടെ ചെലവ് കുവൈത്തിൽ എത്തുന്നതിന് മുമ്പായി കുവൈത്ത് മുസാഫിർ ആപ്പ് വഴി അടയ്ക്കണം. അതേസമയം ഗാർഹികവിസയിൽ എത്തുന്നവർ ബിൽസലാമ ആപ്പിൽ രജിസ്റ്റർ ചെയ്യുകയും മറ്റു യാത്രാനിബന്ധനകൾ പൂർത്തിയാക്കുകയും ചെയ്യണം.
വിദേശത്തുനിന്ന് വാക്സിൻ സ്വീകരിച്ചവർ പേപ്പർ രൂപത്തിലുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. ഇവയിൽ പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയ പേര്, സ്വീകരിച്ച വാക്‌സിന്റെ പേര്, തീയതികൾ, വാക്സിൻ സ്വീകരിച്ച സ്ഥലം, മുതലായ വിവരങ്ങൾ ഉണ്ടായിരിക്കണം. ഇവ സ്കാൻ ചെയ്താൽ ഇതേ വിവരങ്ങൾ ലഭ്യമാവുന്ന ക്യൂ.ആർ. കോഡും സർട്ടിഫിക്കറ്റിൽ ഉണ്ടായിരിക്കണം. ക്യൂ.ആർ. കോഡ് റീഡ് ചെയ്യപ്പെടാത്ത സാഹചര്യം നേരിടുന്നവർ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുകയും ഇവയ്ക്ക് അംഗീകാരം നേടിയെടുക്കുകയും വേണം.
ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…
അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…
രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law…
"ഹായ് ഫ്രണ്ട്സ് നമസ്കാരം ... ഞാൻ നിങ്ങളുടെ സ്വപ്നേഷ്... പുത്തൻകുരിശ് സെൽഫ് ട്രീറ്റ്മെൻ്റ് ഹോസ്പിറ്റലിന് എതിർ വശത്തായി പഞ്ഞിക്കൽ പാപ്പി പുതുതായി…
കാഠ്മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.…
ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…