ജര്‍മന്‍ ആഡംബരവാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു. പുതിയ എക്സ് 6 ന്റെ ബുക്കിംഗ് ഇന്ത്യയില്‍ തുടങ്ങി. ടെസ്റ്റ് ഡ്രൈവിംഗിനു ശേഷം അഴകിന്റെയും കരുത്തിന്റെയും മറുവാക്കെന്ന് വാഹന വിദഗ്ധര്‍ നിരീക്ഷിച്ച എക്സ് ലൈന്‍, എം സ്പോര്‍ട്ട് വേരിയന്റുകളാണ് എക്സ് 6ന്റെ ഈ മൂന്നാം തലമുറ ജര്‍മ്മന്‍ കൂപ്പേയ്ക്കുള്ളത്.രണ്ടിനും പെട്രാള്‍ എഞ്ചിനുകളാണ്.ഇരു വേരിയന്റുകള്‍ക്കും ഏകദേശ വില 95 ലക്ഷം രൂപ.
ഉപഭോക്താക്കള്‍ക്ക് സ്വന്തം താത്പര്യങ്ങള്‍ അനുസരിച്ച് ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിക്കാവുന്ന കസ്റ്റമൈസ് ഓപ്ഷന്‍ എക്സ് 6നുണ്ട്. ഓപ്ഷനുകള്‍ ബി.എം.ഡബ്‌ള്യു ലേസര്‍ ലൈറ്റ്, ബി.എം.ഡബ്‌ള്യു ഹെഡ്-അപ്പ് ഡിസ്പ്‌ളേ, കംഫര്‍ട്ട് ആക്സസ്, പനോരമ ഗ്‌ളാസ് റൂഫ് സ്‌കൈ ലോഞ്ച്, ക്രാഫ്റ്റഡ് ക്‌ളാരിറ്റി ഗ്‌ളാസ് ആപ്‌ളിക്കേഷന്‍, ആംബിയന്റ് എയര്‍ പാക്കേജ് തുടങ്ങിയവ. അഡിഷണലായി 21-ഇഞ്ച് ലൈറ്റ് അലോയ് വീലുകള്‍, ട്രിം ഓപ്ഷനുകളുമുണ്ട്.
സ്പോര്‍ട്ടീ യാത്രകള്‍ക്ക് തികച്ചും അനുയോജ്യമാണ് ഊര്‍ജ്ജസ്വലമായ രൂപകല്പനയുള്ള എംസ്പോര്‍ട്ട്. 8-സ്പീഡ് സ്റ്റെപ്‌ട്രോണിക് സ്പോര്‍ട്ട് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോട് കൂടിയ 3-ലിറ്റര്‍ ഇന്‍ലൈന്‍ 6-സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണുള്ളത്. 340 എച്ച്.പിയാണ് കരുത്ത്. പരമാവധി ടോര്‍ക്ക് 1,500-5,000 ആര്‍.പി.എമ്മില്‍ 450 എന്‍.എം.പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗം കൈവരിക്കാന്‍ 5.5 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വരെ വേഗം. സ്റ്റിയറിംഗ് വീല്‍ പാഡില്‍ ഷിഫ്റ്റര്‍, ബ്രേക്കിംഗ് ഫംഗ്ഷനോട് കൂടിയ ക്രൂസ് കണ്‍ട്രോള്‍ എന്നിവ മികച്ച ഡ്രൈവിംഗ് ആസ്വാദനം നല്‍കും. ബി.എം.ഡബ്‌ള്യുവിന്റെ പുതിയ ഓള്‍-വീല്‍ ഡ്രൈവ് സംവിധാനമായ ബി.എം.ഡബ്‌ള്യു എക്സ്-ഡ്രൈവ് 4-വീല്‍ ഡ്രൈവ് ഏത് നിരത്തിലും ഡ്രൈവിംഗ് സുഖകരമാക്കുമെന്ന് കമ്പനി പറയുന്നു.
പുതിയ ബി.എം.ഡബ്‌ള്യു ഐ-ഡ്രൈവ് സംവിധാനത്തോട് കൂടിയ 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍, 2.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്‌ളസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, ഫുള്‍-ലെതര്‍ സീറ്റുകള്‍,ആംബിയന്റ് ലൈറ്റിംഗ്,ടയര്‍ പ്രഷര്‍ മോണിറ്റിംഗ് സംവിധാനം,8 എയര്‍ബാഗുകള്‍, ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍ തുടങ്ങിയവയാണ് മറ്റ് ആകര്‍ഷണങ്ങള്‍.
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…