ബരാമുള്ള: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഇന്ന് രാവിലെയാണ് തീവ്രവാദികൾ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ ജമ്മു കശ്മീർ പോലീസിന്റെ ഒരു എസ്‌പിഒയും കേന്ദ്ര റിസർവ് പോലീസ് സേനയിലെ (CRPF) 2 സൈനികരും വീരമൃത്യു വരിച്ചു.
ഭീകരാക്രമണത്തിൽ പരിക്കേറ്റ രണ്ട് സിആർപിഎഫ് ജവാൻമാർ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചുവെന്നും ഇവർക്ക് ഏറ്റുമുട്ടലിൽ ഗുരുതരമായ പരിക്കേറ്റിരുന്നതായും ജമ്മു കശ്മീർ പോലീസ് ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു.
പെട്രോളിങ് നടത്തുകയായിരുന്ന സിആര്‍പിഎഫ്- പൊലീസ് സംയുക്ത സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സുരക്ഷാ സേനയ്‌ക്കെതിരായ ഭീകരാക്രമണത്തെത്തുടർന്ന് പ്രദേശം സീൽ ചെയ്തിരിക്കുകയാണ്. സൈന്യവും പോലീസും സംയുക്തമായി പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്.
24 മണിക്കൂറിനിടെ സുരക്ഷാ സേനയ്ക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഇന്നലെ സോപ്പൂര്‍ മേഖലയിലും സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു പ്രദേശവാസി കൊല്ലപ്പെടുകയും ചെയ്തിരുന്നു. ജമ്മുകശ്മീരിലെ സമാധാന അന്തരീക്ഷത്തിൽ ഭീകരർ അസ്വസ്ഥരാണെന്നും അത് നശിപ്പിക്കാൻ വേണ്ടിയാണ് ഈ പ്രകോപനമെന്നും അധികൃതർ അറിയിച്ചു.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…