ലഖ്നൗ: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ വന്‍ സ്വര്‍ണ്ണശേഖരം കണ്ടെത്തി. 2700 ടണ്‍ സ്വര്‍ണശേഖരം സോന്‍പഹാഡിയിലും 650 ടണ്‍ സ്വര്‍ണ്ണശേഖരം ഹാര്‍ഡിയിലും ഉണ്ടെന്നാണ് ഇന്ത്യന്‍ ജിയോളജിക്കല്‍ സര്‍വേയുടെ അനുമാനം.
വ്യാഴാഴ്ച ഏഴംഗ സംഘം സോന്‍ഭദ്ര സന്ദര്‍ശിച്ചതായി ജില്ലാതല ഖനന ഓഫീസര്‍ കെ.കെ. റായി അറിയിച്ചു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാല്‍ സ്വര്‍ണ്ണ ശേഖരം കണ്ടെത്തിയ സ്ഥലത്ത് ഖനനം നടത്താന്‍ എളുപ്പമാണെന്നാണ് അധികൃതര്‍ പറയുന്നു.
സാധാരണഗതിയില്‍ ഖനനം ചെയ്യാനുള്ള എളുപ്പത്തിനായി ഖനികളെല്ലാം ചെറുകുന്നിലാണ് സ്ഥാപിച്ചിരിക്കുന്നത്. എത്രയും പെട്ടന്ന് ഖനനം തുടങ്ങാനാവശ്യമായ നടപടികളെല്ലാം സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
പ്രദേശത്ത് സ്വര്‍ണത്തിന് പുറമേ യുറേനിയം ഉള്‍പ്പടെയുള്ള അപൂര്‍വ ധാതുക്കള്‍ ഉണ്ടാകാനുള്ള സാധ്യതയും അധികൃതര്‍ പരിശോധിക്കുന്നുണ്ട്. യുപിയിലെ വിന്‍ധ്യാന്‍, ബുന്ദേല്‍ഖണ്ഡ് ജില്ലകള്‍ സ്വര്‍ണം, വജ്രം, പ്ലാറ്റിനം, ലൈംസ്റ്റോണ്‍, ഗ്രാനൈറ്റ്, ഫോസ്‌ഫേറ്റ്, ക്വാര്‍ട്‌സ്, ചൈന ക്ലേ എന്നിവയുടെ കലവറയാണ്.
ഇതിനുപുറമേയാണ് ഇത്രയും സ്വര്‍ണ്ണശേഖരം കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ ഇരുപത്തിയാറ് ടണ്ണാണ് ഇന്ത്യയുടെ സ്വര്‍ണ ശേഖരം. ഇതിന്‍റെ അഞ്ച് മടങ്ങ് സ്വര്‍ണമാണ് യു.പിയില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഏതാണ്ട് പന്ത്രണ്ട് ലക്ഷം കോടി മൂല്യമുള്ള ഖനിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
എന്നാല്‍ ഈ നിധി ഇവിടെ ഒളിച്ചിരിക്കുന്ന കാര്യം ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്ന കാലത്ത് തന്നെ പലര്‍ക്കും അറിയാമായിരുന്നുവെന്നും അതിന്‍റെയൊക്കെ അടിസ്ഥാനത്തില്‍ തൊണ്ണൂറുകളുടെ ആരംഭകാലത്ത് ഇവിടെ സ്വര്‍ണ നിക്ഷേപമുണ്ടെന്ന് കരുതി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പഠനങ്ങള്‍ ആരംഭിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ നീണ്ട പഠന പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ഇങ്ങനൊരു വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. എന്തായാലും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ തകിടം മറിഞ്ഞിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇങ്ങനൊരു നിധി ശേഖരം നല്ലൊരു പുരോഗതിക്ക് തന്നെ വഴിയൊരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…
B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…