Categories: India

ബെയ്റൂട്ട് സ്ഫോടനത്തിന്റെ ഭീതിയുടെ ഞെട്ടലിലാണ് ഇങ്ങിവിടെ ചെന്നൈ മഹാനഗരവും

ചെന്നൈ: ബെയ്റൂട്ട് സ്ഫോടനത്തിന്റെ ഭീതിയുടെ ഞെട്ടലിലാണ് ഇങ്ങിവിടെ ചെന്നൈ മഹാനഗരവും. ചെന്നൈയിൽ 700 ടൺ അമോണിയം നൈട്രേറ്റ് ആണ് സംഭരിച്ചിരിക്കുന്നത്. ഇത് എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് അധികൃതർ.

കഴിഞ്ഞദിവസമാണ് ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ രാസവസ്തു പൊട്ടിത്തെറിച്ച് ഗുരുതര സ്ഫോടനമുണ്ടായത്. 135 പേർ കൊല്ലപ്പെടുകയും നാലായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ചെന്നൈയും ഭീതിയിലായിരിക്കുന്നത്.

2015ൽ ആയിരുന്നു അനധികൃതമായി ഇറക്കുമതി ചെയ്ത 1.80 കോടി രൂപ വിലവരുന്ന രാസവസ്തു പിടികൂടിയത്.
സ്ഫോടകവസ്തു ആയ ഇത് ചെന്നൈ ആസ്ഥാനമുള്ള ആൾ ഇറക്കുമതി ചെയ്തത് വളമാണെന്ന് പറഞ്ഞായിരുന്നെന്ന് കസ്റ്റംസ് പറഞ്ഞു.

ദക്ഷിണ കൊറിയയിൽ നിന്നായിരുന്നു ഇത് ഇറക്കുമതി ചെയ്തത്. അതേസമയം, നിലവിൽ സുരക്ഷിതമായാണ് വസ്തു സൂക്ഷിച്ചിരിക്കുന്നതെന്നും ഇ-ലേലത്തിലൂടെ അത് ഒഴിവാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്നും കസ്റ്റംസ് പറഞ്ഞു.

രാഷ്ട്രീയ പാർട്ടിയായ പട്ടാളി മക്കൾ കക്ഷിയും രാസവസ്തുക്കൾ എത്രയും പെട്ടെന്ന് സുരക്ഷിതമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വലിയതോതിൽ രാസവസ്തുക്കൾ ഇവിടെ സൂക്ഷിക്കുന്നത് അപകടത്തിന് കാരണമാക്കുമെന്ന ചില മാധ്യമവാർത്തകളുടെ പശ്ചാത്തലത്തിലാണ് കസ്റ്റംസ് ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്.

ബെയ്റൂട്ട് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ചരക്കുകൾ സുരക്ഷിതമാണെന്നും അപകടമൊന്നും ഇല്ലെന്നുമായിരുന്നു കസ്റ്റംസിന്റെ മറുപടി.

Newsdesk

Recent Posts

ഡബ്ലിൻ 7-ലെ ബിൻ ബാഗ് നിരോധനം പിൻവലിച്ചു

ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…

13 hours ago

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…

14 hours ago

വിപിൻ ആറ്റ്ലിയുടെ ‘സ്റ്റീവ് ആൻഡ് പോളി’ ആരംഭം കുറിച്ചു

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…

14 hours ago

സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…

14 hours ago

വിദേശ ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ ഫീസ്; നവംബർ മുതൽ ഓരോ ഇനത്തിനും €2 അധികം

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…

15 hours ago

ഡബ്ലിനിൽ വീണ്ടും TwinkleTown; ഇത്തവണ രണ്ട് വേദികളിൽ ക്രിസ്മസ് ആഘോഷം

ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…

16 hours ago