കാഠ്മണ്ഡു:നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ അധികാര വടംവലി തുടരുന്നു. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കണം എന്ന ആവശ്യം ഒലി തള്ളിക്കളഞ്ഞു. നേരത്തെയും താന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഒലി രാജിവെയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്ന കാര്യമില്ലെന്നും അദ്ധേഹം വ്യക്തമാക്കുകയും ചെയ്തു.
ഇപ്പോള്‍ ഭരണ കക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ പ്രശ്ന പരിഹാരത്തിനായുള്ള നീക്കം പുരോഗമിക്കുകയാണ്.
പ്രധാനമന്ത്രി സ്ഥാനത്ത് നിന്നുള്ള കെപി ശര്‍മ ഒലിയുടെ രാജി ആവശ്യപെട്ട് രംഗത്ത് വന്ന പുഷ്പ കമാല്‍ ധഹലും മാധവ് കുമാര്‍ നേപ്പാളും തങ്ങളുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്,എന്നാല്‍ ഒലിയാകട്ടെ ഈ ആവശ്യം തള്ളിക്കളയുകയും പാര്‍ട്ടിയിലെ ഐക്യത്തിനായി എല്ലാവരും നിലകൊള്ളണം എന്ന് പറയുകയും ചെയ്തു,പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റി എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യണം എന്ന് ഒലി ആവശ്യപെടുകയും ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ഇതുവരേയും ചേരാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.
അതേസമയം ഒലിയും ധഹലും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ പ്രശ്ന പരിഹാരത്തിന്റെ സന്ദേശമാണ് നല്‍കുന്നതെന്നാണ് വിവരം.
ഇരുവരും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നുള്ള രാജി എന്ന ആവശ്യത്തില്‍ നിന്ന് ധഹല്‍ പിന്നോട്ട് പോയെന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്,പാര്‍ട്ടി കോ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാത്രം ഒലി രാജിവെച്ചാല്‍ മതിയെന്ന നിലപാട്
ധഹല്‍ സ്വീകരിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോഴും മാധവ് കുമാര്‍ നേപ്പാള്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഒലി രാജിവെയ്ക്കണം എന്ന് ആവര്‍ത്തിച്ച് ആവശ്യപെടുന്നുണ്ട്, എന്തായാലും ഇനി ചേരുന്ന നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ നേതൃയോഗം നിര്‍ണ്ണായകമായിരിക്കുമെന്ന്
ഉറപ്പാണ്.
ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…
ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…